കൊച്ചി . പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ തിമിംഗലത്തിന്റെ എല്ലുകളും. വാഴക്കാലയിലെ വീട്ടിലേക്ക് മാറ്റിയ അസ്ഥികള്‍ വനം വകുപ്പ് കണ്ടെടുത്തു.മറ്റ് പല വസ്തുക്കളും വ്യാജമായതിനാല്‍ ഇത് ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കാനാണ് നീക്കം.

കലൂരിലുള്ള വീട്ടിലായിരുന്നു ആദ്യം ഇത് സൂക്ഷിച്ചിരുന്നത്. റെയ്ഡിന് മുന്‍പ് ഇത് ഇവിടെ നിന്ന് മാറ്റുകയായിരുന്നു.

തിമിംഗലത്തിന്റെ രണ്ട് അസ്ഥികളാണ് വനംവകുപ്പ് കണ്ടെടുത്തിട്ടുള്ളത്.

അതിനിടെ മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷി പോക്സോ കേസില്‍ അറസ്റ്റിലായി. മോന്‍സന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിയ്ക്കെതിരെയും മൊഴി നല്‍കിയിരുന്നു.