വയനാട് മീനങ്ങാടി പുഴങ്കുനിയിൽ പുഴയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിയ നിലയിൽ 11 മണിയോടെ തുർക്കി ജീവൻ രക്ഷാ സമിതിയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കൽപറ്റ ഗവണ്മെൻ്റ്ജനറൽ ആശുപത്രിയിലേക്ക് മാറ്റി.