ദക്ഷിണ കൊറിയയിൽ ഉള്ളിക്കൃഷി ചെയ്യാൻ കേരളത്തിൽ നിന്ന് നിയമിക്കുന്നു. മാസശമ്പളം ഒരു ലക്ഷം രൂപ വരെ യോഗ്യത പത്താം ക്ലാസ് വിജയം. 25 മുതൽ 40 വയസ്സുവരെയുള്ള ആണിനും പെണ്ണിനും അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന അറിവ് വേണം.

ദക്ഷിണകൊറിയൻ സർക്കാരിന്റെ കാർഷിക പദ്ധതിയാണിത്. കേരള സർക്കാരിന്റെ റിക്രൂട്ട്മെൻ ഏജൻസിയായ ഒഡേപെക്ക് മുഖേനയാണ് നിയമനം.

സർക്കാർ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസിയാണ് ആളുകളെ നിയമിക്കുന്നത് , കാർഷിക മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന

ആദ്യഘട്ടത്തിൽ . നൂറു പേരെയാണ് തെരഞ്ഞെടുക്കുന്നതെന്നും ഉദ്യോഗാർത്ഥികൾക്ക് കാര്യങ്ങളെക്കുറിച്ച് അറിവ് നൽകുന്നതിനായി സെമിനാർ നടത്തുന്നും ഒഡേപെക്ക് മാനേജിങ് ഡയറക്ടർ കെ. എ.അനൂപ് പറഞ്ഞു.

വിശദമായ ബയോഡേറ സഹിതം [email protected] എന്ന മെയിലിൽ അപേക്ഷിക്കുക. ഒക്ടോ: 27ന്തിരുവനന്തപുരം മസ്ക് ഹോട്ടലിലും 29 ന് കൊച്ചി മുൻസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും.

സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 0471- 23294 40, 0471- 2329441, 0441-23294 42, 7736496574 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

വിശദവിവരങ്ങൾക്ക് : www.odepc.kerala.gov.in