2021 ഒക്ടോബർ 24 ഞായർ

🙏 രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ വില
37 പൈസയുമാണ് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 103.47 രൂപയുമായി.

🙏 മഴക്കെടുതി മൂലം നിർത്തിവെച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ മുതൽ പുന:രാരംഭിക്കും.

🙏 മുൻ രാഷ്ട്രപതി ഡോ: എ.പി.ജെ അബ്ദുൾ ക ലാമിൻ്റെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് ഡോ :കലാം സ്മൃതി ഇൻ്റർനാഷണൽ നടത്തുന്ന യു എൻ റിപ്പിക്ക ഇന്നും നാളെയും മറ്റന്നാളുമായി ഓൺലൈനായി നടക്കും.

🙏വയനാട് ,കോഴിക്കോട്, ഇടുക്കി, കോട്ടയം ,പത്തനംതിട്ട, ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

🙏 എം ജി സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ നടന്ന എസ് എഫ് ഐ അതിക്രമത്തിൽ ഒത്തുതീർപ്പിനില്ലെന്ന് എ ഐ എസ് എഫ്.

🙏ഇടിമിന്നലേറ്റ് പശുക്കൾ ചത്തു. ഇടുക്കി തോപ്രാംകുടി ഫ്രാൻസിസിൻ്റെ രണ്ട് പശുക്കളാണ് ചത്തത്.

🙏കാസര്‍കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പണമിരട്ടിപ്പ് സംഘത്തിലെ ഒരു പ്രതിയെ കൂടി ഏരൂര്‍ പൊലീസ് കാസര്‍കോട് നിന്നും അറസ്റ്റ് ചെയ്തു.കാസർകോട് പുതുപ്പ് പുളിയ്ക്കൽ സോളി ജോസഫ് (50) ആണ് പിടിയിലായത്.

🙏 തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്.വഞ്ചിയൂര്‍ കുടുംബ കോടതിയിലെ ദത്ത് നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. നാളെ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്യും.

🙏 സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധന നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലാണ് അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസ്സില്‍ നിന്നും ഇറങ്ങിയത്.