കൊച്ചി.ഫോര്‍ട്ട് കൊച്ചിയില്‍ ഡ്രെയിനേജ് നിര്‍മ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ്‌റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാനാണ് തീരുമാനം.
കരാറുകാരനെ കരിമ്ബട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഫോര്‍ട്ട് കൊച്ചിയിലാണ് മുമ്ബുണ്ടായിരുന്ന ഓവുചാലിലെ വെള്ളത്തില്‍ സിമന്റിട്ട് കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തിയത്. ഓവുചാലില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പേരിന് സിമന്റ് മിശ്രിതം ചേര്‍ത്തായിരുന്നു പണി.
നിലവിലെ ഓവുചാലിന്റെ വശങ്ങളിലും താഴെയും പേരിന് സിമന്റ് തേച്ച് പ്രവൃത്തി നടത്തിയെന്നു വരുത്തും. ഇത് സ്ലാബിട്ട് മൂടുന്നതോടെ പിന്നീടാര്‍ക്കും പരിശോധിക്കാനും സാധിക്കാറില്ല.

ഒഴുകുന്ന വെള്ളത്തില്‍ ഡ്രെയിനേജ് നിര്‍മ്മാണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.