യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ ( മൂത്രാശയ അണുബാധ, മൂത്രത്തിൽ പഴുപ്പ് )ഏറ്റവും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്.അടിക്കടി മൂത്രം ഒഴിക്കണമെന്ന് തോന്നുക, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുക, അടിവയറ്റിൽ അസഹനീയമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം തുടങ്ങിയവയെല്ലാം യൂറിനറി ട്രാക്ട് ഇൻഫെക്ഷന്റെ ലക്ഷണങ്ങളാണ്.

സ്ത്രീ ജനസംഖ്യയുടെ പകുതിയോളം പേർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെ ഏത് ഭാഗത്തെയും ബാധിക്കുന്ന മൂത്രവ്യവസ്ഥയുടെ അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (യുടിഐ)കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം. എന്നാൽ, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തിൽ ജലാംശം കുറയുന്നതും യുടിഐ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. യൂറിനറി ഇൻഫെക്ഷൻ മാറാനും തടയാനും ഇക്കാര്യ കാര്യങ്ങൾ ചെയ്തു നോക്കൂ…


1 . പഴുത്ത പ്ലാവിലയുടെ ഞെട്ട്
പത്തു പന്ത്രണ്ട് പഴുത്ത പ്ലാവിലകളുടെ ഞെട്ട് ഇതിനായി വേണം. ഇവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. നല്ലതുപോലെ തിളപ്പിച്ച് വെള്ളമെടുത്ത ഈ വെള്ളം കുടിയ്ക്കാം. അല്‍പ ദിവസം അടുപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നത് ഗുണം നല്‍കും. യൂറിനറി ഇന്‍ഫെക്ഷന്‍ മാറാന്‍ ഇതേറെ നല്ലതാണ്. ഈ പ്രശ്‌നം അടിക്കടി വരുന്നവര്‍ക്ക് ഇത് സ്ഥിരമായി കുടിച്ചാലും യാതൊരു ദോഷവും വരുന്നില്ല.

2. ധാരാളം വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തിൽ അണുബാധ വരാതിരിക്കാൻ സഹായിക്കും.  യുടിഐ ഇടയ്ക്കിടെ  വരുന്ന സ്ത്രീകൾ കൂടുതൽ വെള്ളം കുടിച്ചാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

3. നീര
മൂത്രാശയ അണുബാധകൾ ബാധിച്ചവരെ നീര അല്ലെങ്കിൽ പനയുടെ സ്രവം സഹായിക്കുന്നു. പലതരം കള്ള് കിട്ടുന്ന ഈന്തപ്പനകളുടെ പൂങ്കുലയിൽ നിന്ന് ശേഖരിച്ച സ്രവം കൊണ്ട് ഉണ്ടാക്കുന്ന പാനീയമാണിത്.


4. വിറ്റാമിൻ സി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ
വിറ്റാമിൻ സി ഉപഭോഗം വർദ്ധിക്കുന്നത് മൂത്രനാളിയിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ സി കൂടുതലാണ്. ചുവന്ന ക്യാപ്‌സിക്കം, ഓറഞ്ച്, മുന്തിരി, കിവി ഫ്രൂട്ട് എന്നിവ കഴിക്കുന്നത് ശീലമാക്കുക.


5. കഞ്ഞി കുടിക്കുക.
കഞ്ഞി ശരീരത്തിലെ നല്ല ബാക്ടീരിയകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രീബയോട്ടിക് ആണെന്ന് വിദഗ്ദ്ധൻ അഭിപ്രായപ്പെടുന്നു, ഇത് മൂത്രാശയ അണുബാധയുടെ ആവർത്തനം കുറയ്ക്കും..


6. മുതിര കഴിക്കുക
നിങ്ങൾക്ക് മൂത്രാശയ അണുബാധ ഉണ്ടെങ്കിൽ മുതിര നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള നല്ലൊരു മാർഗമാണ്. ഇത് നാരുകളാൽ നിറഞ്ഞിരിക്കുന്നു എന്നതിനാൽ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു, അതിലൂടെ യുടിഐ യുടെ അപകടസാധ്യത കുറയ്ക്കുന്നു.


7. ടോയ്ലറ്റിൽ പോയതിനു ശേഷം വൃത്തിയാക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക
നിങ്ങൾ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ, നിങ്ങൾ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. പുറകിൽ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത് ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് വ്യാപിക്കുന്നതിനും യുടിഐകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.യു‌ടി‌ഐ ഒഴിവാക്കാൻ നിങ്ങളുടെ ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ

* ശുചിത്വം പാലിക്കുക. മൂത്രമൊഴിക്കുന്നതിനോ മലമൂത്ര വിസർജ്ജനത്തിനോ മുമ്പും ശേഷവും കൈ കഴുകുക

* വൃത്തിയുള്ള അടിവസ്ത്രം ധരിക്കുക* മൂത്രം ഒഴിക്കാൻ തോന്നുമ്പോൾ പിടിച്ചുവയ്ക്കരുത്, കാരണം ഇത് മൂത്രവ്യവസ്ഥയിൽ സമ്മർദ്ദമുണ്ടാക്കും, ഇത് അണുബാധ ഉണ്ടാകാൻ കാരണമാകും.

* നിങ്ങളുടെ മൂത്രം സ്വാഭാവികമായി കടന്നുപോകട്ടെ, ആയാസം കൊടുക്കരുത്* മൂത്രമൊഴിക്കാനുള്ള ആഗ്രഹത്തെ ചെറുക്കരുത്, കാരണം ഇത് ബാക്ടീരിയ വളരുന്ന മൂത്രനാളി പ്രദേശത്തെ ഈർപ്പം വർദ്ധിപ്പിക്കുന്നു
വ്യായാമം ചെയ്യുമ്പോൾ, മൂത്രനാളി പ്രദേശത്തിന് ചുറ്റും അമിതമായ ഈർപ്പമുണ്ടാകാത്ത ഉചിതമായ വസ്ത്രങ്ങൾ ഉപയോഗിക്കുക

*ലൈംഗിക ബന്ധത്തിനു ശേഷം മൂത്രമൊഴിക്കുന്നത് ബാക്ടീരിയയുടെ വ്യാപനം തടയുന്നതിലൂടെ മൂത്രനാളിയിൽ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കും. വൃത്തിയായി കഴുകുക.

* വ്യായാമം ചെയ്ത ശേഷം ശരീരം കുളിച്ചു വൃത്തിയാക്കുക

* ഉറക്കം പ്രധാനമാണ്