ന്യൂഡല്‍ഹി . അനുപമയുടെ കാര്യത്തില്‍ നീതി നിഷേധം ഉണ്ടായിട്ടുണ്ടെന്നും തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി പോരാട്ടം നടത്തുന്ന അനുപമയ്ക്ക് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

എത്രയും വേഗം കുട്ടിയെ തിരിച്ചുകിട്ടാനുള്ള നടപടിയുണ്ടാകണം. അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എന്ത് കാര്യത്തിനാണെങ്കിലും, കുട്ടിയെ അമ്മയില്‍ നിന്ന് എടുത്തു മാറ്റുക എന്ന കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

സത്യാഗ്രഹത്തിന് തിരിക്കുംമുന്പ് മന്ത്രി വീണാ ജോര്‍ജ്ജ് അനുപമയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു,

കുറ്റകൃത്യം നടത്തിയ ശിശുക്ഷേമ സമിതി അടിയന്തരമായി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിയമം പാര്‍ട്ടി കൈയിലെടുത്തതിന്‍റെ ഫലമാണ് സെക്രട്ടേറിയറ്റ് നടയില്‍ കാണുന്നതെന്നും സതീശന്‍ പറഞ്ഞു.