കൊച്ചി . നഗരത്തില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു .അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം സ്വദേശി അനീഷ് (25), എഡ്വേര്‍ഡ് (47) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.അര്‍ധരാത്രി 12 ഓടെ കെപി വള്ളോന്‍ റോഡിലായിരുന്നു അപകടം ഉണ്ടായത് . പരുക്കേറ്റ അനന്തു, നേവി ഉദ്യോഗസ്ഥനായ ജോസഫ്, തോമസ് എന്നിവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.