കോട്ടയം.എംജി യൂണിവേഴ്സിറ്റി സംഘർഷത്തിൽ എസ്എഫ്ഐയുടെ പരാതിയിലും പോലീസ് കേസെടുത്തു
സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ഇന്നലെ രാത്രി ആണ് എസ്എഫ്ഐ പരാതി നൽകിയത്
എഐഎസ് എഫ് പ്രവർത്തകർക്കെതിരെ നല്‍കിയ പരാതിയില്‍പറയുന്നത് സംഘർഷത്തിനിടെ വനിതാ പ്രവർത്തകയെ അപമാനിച്ചു. പ്രവർത്തകനെ ജാതി പേര് വിളിച്ചുവെന്നും പരാതിയിൽ പറയുന്നു.

എസ്എഫ്ഐ യുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

എഐഎസ്എഫ് വനിതാ നേതാവിൻ്റെ പരാതിയുടെ അന്വേഷണചുമതല കോട്ടയം ഡിവൈഎസ്പിക്ക് കൈമാറി.