വയനാട്. ജില്ലയിലെ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്ന സംഘം പിടിയിൽ.
വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ വൈത്തിരിയിൽ നടത്തിയ പരിശോധനയിലാണ്
കോഴിക്കോട് സ്വദേശികളായ ഷഹാൻ,
മുഹമ്മദ് റാഷിദ്,
ബിജിൻ,
മലപ്പുറം സ്വദേശി
ജുനൈദ് കുഞ്ഞുമുഹമ്മദ് എന്നിവർ പിടിയിലായത്.
ഇവർ സഞ്ചരിച്ച KL 56 E 9338 മഹിന്ദ്രതാർ വാഹനത്തിൽ നിന്നും 510 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പ്രതികളെ മജിസ്‌ട്രേറ്റ് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.