തലശേരി . ഭര്‍ത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തില്‍ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. ചുണ്ടങ്ങാപ്പൊയില്‍ കരിപ്പാല്‍ വീട്ടില്‍ രാമകൃഷ്ണന്‍(80), വസന്ത (71) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണു മരിച്ചത്. ഭാര്യ വസന്തകുഴഞ്ഞു വീഴുന്നത് കണ്ട് എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവും വീഴുകയായിരുന്നു.

അയല്‍വാസികളും ബന്ധുക്കളും ഉടന്‍ തലശേരി മിഷന്‍ ആശുപത്രിയിലെത്തിച്ചു വെങ്കിലും ഇരുവരും മരണമടയുകയായിരുന്നു.


ഇരുവരും വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സ നടത്തുന്നവരാണെന്നും മരുന്ന് കഴിക്കുന്നവരാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നും കതിരുര്‍ പൊലിസ് അറിയിച്ചു.

വ്യോമസേനയില്‍ നിന്നും വിരമിച്ച ശേഷം കനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു.രാമകൃഷ്ണന്‍

മക്കള്‍ : സിന്ധു, പ്രവീണ്‍ (കരിപ്പാല്‍ ട്രേഡേഴ്സ് പൊന്ന്യം റോഡ് കവല, കതിരൂര്‍). മരുമക്കള്‍ : എം സി സഞ്ജീവ് കുമാര്‍ (അധ്യാപകന്‍, മൂലക്കടവ് ഗവ.എല്‍.പി.സ്‌കൂള്‍), ശുഭ (ചെറുകുന്ന്). സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.