കട്ടപ്പന . നിയന്ത്രണം വിട്ട സൈക്കിള്‍ തൂണില്‍ ഇടിച്ചു, പത്തു വയസുകാരന് ദാരുണാന്ത്യം. ഇടുക്കി പ്രകാശിലെ കൂനംമാക്കല്‍ ബേബി-മഞ്ജു ദമ്ബതികളുടെ ഏക മകന്‍ എബിന്‍ ബേബിയാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീടിന് സമീപത്ത് റോഡില്‍ സൈക്കിള്‍ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ചെങ്കുത്തായ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ സമീപത്തെ മൊബൈല്‍ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന പൈപ്പില്‍ തലയിടിച്ചാണ് കുട്ടിക്ക് അപകടം സംഭവിച്ചത്.

സംഭവം നടന്ന ഉടന്‍ തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികില്‍സക്കായി തൊടുപുഴക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉദയഗിരി സെന്റ് മേരീസ് യു പി സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ഥിയാണ് എബിന്‍.