തിരുവനന്തപുരം. നഗരസഭ കൗൺസിൽ യോഗത്തിനിടെ നാടകീയ രംഗങ്ങൾ…നികുതി ക്രമക്കേടിനെതിരെ സമരം തുടരുന്ന ബി ജെ പി കൗൺസിലർമാർ കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധിച്ചത്തോടെ യോഗം പ്രക്ഷുബ്ധമായി ..പ്രതിഷേധം തുടർന്നെങ്കിലും അജണ്ടകൾ പാസ്സാക്കി യോഗം പിരിഞ്ഞു..

തിരുവനന്തപുരം നഗരസഭ നികുതി ക്രമക്കേടിനെതിരെ ബിജെപിയുടെയും യുഡിഎഫിന്റെയും സമരം തുടരുന്നതിനിടെയാണ് ഇന്ന് നിർണായക കൗൺസിൽ യോഗം ചേർന്നത്… എന്നാൽ ഭരണ സമിതി അംഗങ്ങൾ കൗൺസിൽ ഹാളിൽ പ്രവേശിക്കുന്നത് തടയാൻ ബിജെപി കൗൺസിലർമാർ പ്രവേശന കവാടങ്ങളിൽ കിടന്ന് പ്രതിഷേധിച്ചു..

പൊലീസിന്റെ കൂടി സഹായത്തോടെയാണ് മേയർ കൗൺസിൽ ഹാളിൽ പ്രവേശിച്ചത്… മുദ്രാവാക്യം വിളികൾകളുമായി ബിജെപി യുഡിഎഫ് കൗൺസിലർമാർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞു..

നികുതി ക്രമക്കേടിൽ രാഷ്ട്രീയ ലാഭത്തിന് ആണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു.. നികുതി കുടിശ്ശിക നിവാരണത്തിനായി നടപടികൾ ആരംഭിച്ചതായും മേയർ പറഞ്ഞു.

അതേസമയം ഡമ്മി പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി കൗൺസിലർമാരും ആരോപിച്ചു…

മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയുന്നതുവരെ സമരം തുടരാനാണ് ബി ജെ പി തീരുമാനം.