തിരുവനന്തപുരം. ദത്ത് വിവാദത്തിൽ അമ്മയ്ക്കൊപ്പമെന്ന സിപിഎം നിലപാട് തള്ളി പരാതിക്കാരി അനുപമ… ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന്, അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു… പാർട്ടി ഇടപെടലാണ് നീതി നിഷേധിക്കാൻ കാരണമെന്ന ആരോപണത്തിൽ, ഉറച്ചു നിൽക്കുകയാണ് അനുപമയും ഭർത്താവ് അജിത്തും. ഒരു വര്‍ഷമായി അനുപമ എന്ന അമ്മ കുഞ്ഞിനെതേടുകയാണ്. എസ്എഫ്ഐ പ്രവര്‍ത്തകയെന്ന നിലയില്‍ അവര്‍ പിതാവായ സിപിഎം നേതാവിനും കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കുമെതിരെ വിവിധ പാര്‍ട്ടി തലങ്ങളില്‍ പരാതിപ്പെട്ടിരുന്നു.

ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍മുതല്‍ കോടിയേരി ബാലകൃ,്ണന്‍, വൃന്ദാകാരാട്ട്,സുഭാഷിണി അലി, പികെ ശ്രീമതി എന്നിവരെല്ലാം ഇടപെട്ടു. എന്നിട്ടും ഒന്നും ചെയ്യാനായില്ല. പാര്‍ട്ടി ഇടപെട്ടത് പാര്‍ട്ടി കുടുംബമെന്ന നിലക്കാണെന്നും അനുമതിയോടെയല്ലേ കൊടുത്തതെന്നും സ്നേഹപൂര്‍വം മോളേ എന്നുവിളിച്ച് ഉപദേശിച്ചെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ ആനാവൂര്‍ പരുഷമായാണ് സംസാരിച്ചതെന്നും അനുഭാവപൂര്‍വമല്ല പെരുമാറിയതെന്നും അമ്മ അനുപമ പറയുന്നു. മോളേ എന്ന് വിളിച്ചില്ല, എന്നാല്‍ ശ്രീമതി ടീച്ചര്‍ മോളേ എന്നുവിളിച്ചാണ് സംസാരിച്ചത്. വൃന്ദാകാരാട്ട് പറഞ്ഞ് ശ്രീമതി ടീച്ചര്‍ തന്നെ ഇങ്ങോട്ടു വിളിച്ചതായാണ് അനുപമ പറയുന്നത്.

അനുപമ ഗര്‍ഭിണിയാണ്എന്നറിഞ്ഞ് മലപ്പുറത്ത് ഒരു സ്വകാര്യാശുപത്രിയില്‍ എട്ടാംമാസം എത്തിച്ച് ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചെന്നും ആശുപത്രി അധികൃതര്‍ ആ ആവശ്യം നിരസിക്കുകയും പ്രസവിക്കുന്നതാണ് നല്ലതെന്നും കുട്ടിയെ ചൈല്‍ഡ് ലൈനിനെ ഏല്‍പ്പിക്കാന്‍ ഉപദേശിച്ചെന്നും അനുപമ പറയുന്നു. ഇതിനിടെ കോവിഡ് ബാധിച്ചു. പ്രസവം കഴിഞ്ഞ് മൂന്നാം ദിനം കുട്ടിയെ മാറ്റുകയായിരുന്നുവെന്നും അനുപമ പറയുന്നു.

ആറുമാസമായി അമ്മയുടെ പരാതിക്ക് മൗനം പാലിച്ച അധികൃതര്‍ മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് നടപടിതുടങ്ങി. പൊലീസ് അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടകുട്ടികളുടെ വിവരം രഹസ്യമായിരിക്കണമെന്ന ന്യായത്തില്‍ ചോദ്യങ്ങള്‍ക്ക് മൗനമാണ് വനിതാശിശുക്ഷേമസമിതിയുടെ മറുപടി.

അതോസമയം പ്രതിപക്ഷ പാര്‍ട്ടികള്‍അടക്കം രംഗത്ത് സജീവമായിട്ടുണ്ട്. കുട്ടിയെവിടെഎന്ന് സര്‍ക്കാര്‍ സമാധാനം പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.