ഇപ്പോൾ ആധാർ കാർഡുകൾ https://uidai.gov.in/ വെബ് സൈറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

എന്നാൽ ആധാർ കാർഡ് ഉള്ളവർക്ക് മാത്രമേ ഓൺലൈൻ വഴി ഇത്തരത്തിൽ e-Aadhaar കാർഡുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു .

എന്തെങ്കിലും കാരണത്താൽ ആധാർ കാർഡ് കൈയ്യിൽ ഇല്ല, നഷ്ടപ്പെട്ട് പോയെങ്കിൽ, ആധാർ ആവശ്യമായി വരുന്ന സന്ദർഭത്തിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ എളുപ്പത്തിൽ ഓൺലൈൻ e-Aadhaar ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്.

അത്തരത്തിൽ എങ്ങനെയാണു e-Aadhaar കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം https://uidai.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

2.അതിനു ശേഷം ഈ ഓപ്‌ഷനിൽ നിന്നും Download Aadhaar എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക 

3.അതിൽ സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ Enrolment ID കൂടാതെ Virtual ID എന്നിവ വഴി അടുത്ത പേജിൽ പോകുക 

4.അതിനു ശേഷം അടുത്ത പേജിൽ CAPTCHA  നൽകി നിങ്ങളുടെ ആധാർ കാർഡിൽ നൽകിയ ഫോൺ നമ്പർ നൽകുക 

5.നിങ്ങൾ നൽകിയ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും 

6.OTP നൽകിയ ശേഷം നിങ്ങൾക്ക് e-Aadhaar ഡൗൺലോഡ് ചെയ്യാവുന്നതാണ്