ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം – 2021ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഒക്‌ടോബര്‍ 22

കേരളസര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 22 ന് അവസാനിക്കുന്നതാണ്. പ്രവേശന നടപടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിവിധ വിഭാഗത്തില്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും ഒക്‌ടോബര്‍ 22 ന് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം.സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രോഫോമ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഒക്‌ടോബര്‍ 22 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ടിന്റെ പകര്‍പ്പുകള്‍ ഒന്നും തന്നെ കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. ആയത് അഡ്മിഷന്‍ സമയത്ത് കോളേജില്‍ ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053 എന്നീ ഫോണ്‍ നമ്പറുകളിലോ onlineadmission @keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡി. യിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.

സ്‌പോര്‍ട്‌സ് (Supplementary list) പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട (Supplementary list) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 23 ആണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രോഫോമ ഒക്‌ടോബര്‍ 23, 3.00 മണിക്ക് മുന്‍പായി നേരിട്ടോ ഇ-മെയില്‍ മുഖേനയോ കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കമ്മ്യൂണിറ്റിക്വാട്ട (Supplementary list) പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റിക്വാട്ട (Supplementary list) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 23 ആണ്. കമ്മ്യൂണിറ്റിക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദവിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. .

സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ എഴുതാന്‍ സാധിക്കാത്തവര്‍ക്കുളള പ്രത്യേക പരീക്ഷ ഒക്‌ടോബര്‍ 26 മുതല്‍ നടത്തുന്നതാണ്. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ.സോഷ്യോളജി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് (1984 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട് മൂല്യനിര്‍ണ്ണയം, വൈവ

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണ്ണയവും വൈവയും 2021 നവംബര്‍ 5 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.കോം. (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (ഇ.ജെ.കകക – മൂന്ന്) സെക്ഷനില്‍ ഒക്‌ടോബര്‍ 23 മുതല്‍ 30 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്. .

കേരളസര്‍വകലാശാല 2020 മേയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എം.എസ്./ബി.വോക്./ബി.എസ്.ഡബ്ല്യൂ. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി (ഇ.ജെ.കകക – മൂന്ന്) സെക്ഷനില്‍ ഒക്‌ടോബര്‍ 23 മുതല്‍ 30 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.പി.എ./എം.എം.സി.ജെ. (റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഒക്‌ടോബര്‍ 26 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 29 വരെയും 400 രൂപ പിഴയോടെ നവംബര്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുതുതായി ആരംഭിച്ച പി.ജി. കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ തീയതി പിന്നീട് അറിയിക്കുന്നതാണ്.