2021 ഒക്ടോബർ 21 വെള്ളി

🙏സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും.ഇടിമിന്നല്‍ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്ന് പത്ത് ജില്ലകളിലും നാളെ ഒന്‍പത് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളത്.
തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്ന് മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതാണ് കേരളത്തില്‍ വ്യാപക മഴക്ക് കാരണമാകുന്നത്.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

🙏കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയം. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപള്ളി ആശുപത്രിയില്‍ എത്തിച്ച്‌ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടിയത്. 

🙏39 ലക്ഷം രൂപയുടെ സ്വർണ്ണം ചപ്പാത്തി രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി പുതിയ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ചപ്പാത്തി പരത്തുന്ന കല്ലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണചപ്പാത്തി. 24 കാരറ്റിന്റെ 796 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

🙏സ്വര്‍ണച്ചപ്പാത്തി എത്തിയത് ജിദ്ദയില്‍ നിന്ന്
.ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം സ്വദേശിയായ സമീജ് എന്ന യാത്രക്കാരന്‍ കൊണ്ടുവന്ന ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന കല്ലിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ചപ്പാത്തിയുടെ രൂപത്തില്‍ വട്ടത്തില്‍ പരത്തിയ നിലയിലായിരുന്നു സ്വര്‍ണം. കോഴിക്കോട് സ്വദേശിയായ പി.എ.ഷമീര്‍ കൊണ്ടുവന്ന 1.3 കിലോഗ്രാം സ്വര്‍ണമിശ്രിതവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

🙏കൈമലശ്ശേരി സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്​റ്റില്‍. ആലത്തിയൂര്‍ പരപ്പേരി സ്വദേശി ആലുക്കല്‍ സാബി നൂല്‍ (38), ബി.പി അങ്ങാടി തെണ്ടത്ത് ഷറഫുദ്ദീന്‍ (27) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

🙏ചടയമംഗലം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പലോ ണം വടക്കുംകര വീട്ടിൽ കണ്ണൻ എന്ന വിഷ്ണു (30) ആണ് പിടിയിലായത്.

🙏പേരൂര്‍ക്കടയില്‍ ദുരഭിമാനത്തെത്തുടര്‍ന്ന് കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ കൊണ്ടുപോയെന്ന അമ്മയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു.

🙏 സി എസ് ബി ബാങ്കിൽ 20ന് തുടങ്ങിയ സമരത്തിന് പിന്നണ പ്രഖ്യാപിച്ച് ഇന്ന് സ്ഥാനത്തെ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമരസമിതി പണിമുടക്കും. ഇതു മൂലം ബാങ്ക്കളുടെ പ്രവർത്തനം സ്തംഭിക്കും

🙏 സംസ്ഥാനത്ത് തീയേറ്ററുകൾ 25 മുതൽ തുറക്കാനിരിക്കെ തീയേറ്റർ ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും.