ന്യൂഡെല്‍ഹി.കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റ് പ്രഖ്യാപിച്ചു.. നാല് വൈസ് പ്രസിഡണ്ടുമാർ ഉൾപ്പെടെ 56 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.. എ.വി ഗോപിനാഥനെയും എം.പി വിൻസന്റിനേയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല..

അനിശ്ചിതത്വത്തിന് ഒടുവിലാണ് കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നാല് ഉപാധ്യക്ഷന്മാർ 23 ജനറൽ സെക്രട്ടറിമാർ
ഉൾപ്പെടെ 56 അംഗ കമ്മിറ്റി. വി ടി ബൽറാം, എൻ ശക്തൻ, വി.ജെ പൗലോസ്, വി.പി സജീന്ദ്രൻ എന്നിവരാണ് ഉപാധ്യക്ഷന്മാർ. അസ്വ. പ്രതാപചന്ദ്രനാണ് ട്രഷറർ.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല.
28 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ. നിർവാഹക സമിതിയിൽ രണ്ട് വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പത്മജ വേണുഗോപാൽ, ഡോ. സോന പി.ആർ എന്നിവരാണ് നിർവാഹക സമിതിയിൽ ഉള്ള വനിതാ നേതാക്കൾ. വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്. പാർട്ടിക്കകത്ത് അസംതൃപ്തി ഉള്ളവർ ഉണ്ടാകാമെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ,
സെക്രട്ടിമരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും കണ്ണൂരിൽ പറഞ്ഞു..

എ.വി ഗോപിനാഥ് , എം.പി വിൻസൻറ്, രമണി പി നായർ എന്നിവരെ അവസാന നിമിഷം പട്ടികയിൽ നിന്നും ഒഴിവാക്കി. മുതിർന്ന നേതാക്കളായ വി എസ് ശിവകുമാർ, കെ പി ധനപാലൻ, അനിൽ അക്കര, വർക്കല കഹാർ, ഡി സുഗതൻ, ടി ശരത്ചന്ദ്രപ്രസാദ് എന്നിവരെ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.