എഴുകോണ്‍: പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ച്കാരിയെ മാനഹാനി വരുത്തിയ യുവാവ് പോലീസ് പിടിയിലായി. എഴുകോണ്‍ കാരുവേലില്‍ പരുത്തുംപ്പാറ ജവാന്‍മുക്കിന് സമീപം അഖില്‍ ഭവനില്‍ അമല്‍ (19) ആണ് പോലീസ് പിടിയിലായത്.

കുറേ നാളുകളായി ഇയാളുടെ സഹായി പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കി പ്രലോഭിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 18 ന് രാവിലെ പത്ത് മണിക്ക് പെണ്‍കുട്ടിയെ ഇയാളുടെ സഹായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തി അവിടെ നിന്നും മോട്ടോര്‍ സൈക്കിളില്‍ ഇയാള്‍ പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകുകയായിരുന്നു.

കൊല്ലം ബീച്ച്, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയതിന് ശേഷം ഏഴുകോണിലൂളള പ്രതിയുടെ വീട്ടിന് സമീപമുളള ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലായെന്ന പരാതിയില്‍ അന്വേഷിച്ച അഞ്ചാലുമ്മൂട് പോലീസ് കുട്ടിയേയും പ്രതിയേയും ഏഴുകോണില്‍ നിന്നും പിടികൂടി. തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കും സഹായിക്കുമെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം. ബി, റഹീം.എ, ലഗേഷ്കുമാര്‍, പ്രദീപ് കുമാര്‍ സി.പി.ഒ മാരായ സുനില്‍ ലാസര്‍, പ്രകാശ്, സുമേഷ്, രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.