പാരിപ്പളളി : വീട്ടില്‍ കയറി മോട്ടോര്‍ സൈക്കിളും ഷെഡും തീവച്ച് നശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പളളി കരിമ്പാലൂര്‍ പുത്തന്‍കുളം എന്ന സ്ഥലത്ത് മുളമൂട്ടില്‍കുന്ന് കോളനിയില്‍ രാജൂ (43) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ 15 ന് വെളുപ്പിന് രണ്ട് മണിക്ക് വീട്ട് പുരയിടത്തിലെ ഷെഡില്‍ വച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇയാള്‍ ഗൃഹനാഥനായ സന്തോഷിന്‍റെ മകനുമായി മുന്‍പ് സംസാരിച്ച് പിണങ്ങിയതിന്‍റെ വിരോധത്തിലാണ് മോട്ടോര്‍ സൈക്കിളും ഷെഡും തീവച്ച് നശിപ്പിച്ചത്. സന്തോഷ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് തിരിച്ചറിഞ്ഞുവെന്ന് മനസിലാക്കിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ പാരിപ്പളളിയില്‍ വച്ച് പിടികൂടി . പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്സ്.ഐ മാരായ അനൂപ് സി നായര്‍, പ്രദീപ്, എ.എസ്.ഐ മാരായ അഖിലേഷ്, നന്ദന്‍, സി.പി.ഓ സുരേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.