കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സര്‍വ്വീസ് സംഘടനകള്‍ക്ക് മാതൃകാപരമാണെന്ന് 32മത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി ഐ.പി.എസ് പറഞ്ഞു. പ്രകൃതിയും പരിസ്ഥിതിതിയും ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അസോസിയേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങക്ക് ലഭിച്ച കേരള സര്‍ക്കാരിന്‍റെ വനമിത്ര അവര്‍ഡ്-2020, ജൈവവൈവിധ്യ അവാര്‍ഡ് 2020 എന്നിവ അതിന് തെളിവാണെന്നും, കോവിഡ് മഹാമരിക്കാലത്ത് അസോസിയേഷന്‍റെ നേതൃത്വത്തില്‍ കോവിഡ് ബാധിതരായ പോലീസുദ്ദ്യോഗസ്ഥര്‍ക്ക് വേണ്ടി കേരളത്തിലാദ്യമായി ആരംഭിച്ച സി.എഫ്.എല്‍.റ്റി.സി അസോസിയേഷന്‍റെ സമൂഹ്യ പ്രതിബന്ധതയുടെ മകുടോദഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കൊല്ലം ജില്ലാ പബ്ളിക് ലൈബ്രറി സരസ്വതി ഹാളിലാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിക്ക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ആര്‍. ജയകുമാര്‍ പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ആര്‍. ജയകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി എം.സി പ്രശാന്തന്‍ സ്വാഗതം പറയുകയും പി.ലിജൂ അനുശോചന പ്രമേയം വായിക്കുകയും ചെയ്തു. സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ അഡി.എസ്.പി ജോസി ചെറിയാന്‍, എ.സി.പി.മാരായ സോണി ഉമ്മന്‍കോശി, ജി.ഡി.വിജയകുമാര്‍, എ.പ്രതീപ്കുമാര്‍, ബി.ഗോപകുമാര്‍, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ആര്‍.പ്രകാശ്, സെക്രട്ടറി സി.ആര്‍.ബിജൂ, സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പര്‍ കെ.സുനി, കൊല്ലം റൂറല്‍ സെക്രട്ടറി ഉണ്ണികൃഷണ്പിളള, കെ.പി.എ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഷിനോദാസ്, കെ.പി.എ ജില്ലാ സെക്രട്ടറി എസ്. ഷഹീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിക്കുകയും കെ.പി.ഒ.എ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.ഉദയന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


തുടര്‍ന്ന് കൂടിയ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം എച്ച്. മുഹമ്മദ്ഖാന്‍ പ്രമേയാവതരണം നടത്തുകയും സെക്രട്ടറി എം.സി പ്രശാന്താന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജെ. തമ്പാന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും സംഘടന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി സി.ആര്‍.ബിജൂ, പ്രസിഡന്‍റ് ആര്‍. പ്രശാന്തും അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം വരവ് ചിലവ് കണക്ക് അംഗീകരിച്ചതിന് ശേഷം സംസ്ഥാനകമ്മിറ്റിയംഗം എം.ബദറുദ്ദീന്‍ നന്ദി പ്രകാശിപ്പിച്ച് ജില്ലാ സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കി.