കൊച്ചി: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് എന്തധികാരമെന്ന് ഹൈക്കോടതി. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് എന്താണെന്ന് ചോദിച്ച ഹൈക്കോടതി നിയന്ത്രണം ഏര്‍പെടുത്തേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ ഏര്‍പെടുത്താന്‍ കോടതിയുടെ അനുമതി വാങ്ങിയോ എന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യൂവെന്ന് സര്‍ക്കാർ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.