കോട്ടയം.ചങ്ങനാശ്ശേരിയിലെ ഹോട്ടലുടമ സരിൻ മോഹൻ്റെ ആത്മഹത്യക്ക്
കാരണം അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങളെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ . സരിൻറെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശക്കാർ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. സംസ്ഥാനത്ത് അടിയന്തിരമായി ജപ്തി നടപടികൾ നിർത്തി വയ്ക്കണം. രണ്ടാം കോവിഡ് കാലത്ത് മോറൊട്ടോറിയം ഇല്ലാത്തതും ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ്.


ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
കുറിച്ചി സ്വദേശിയായ സരിൻ മോഹൻ അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങളെ വിമർശിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് ട്രയിനുമുന്നില്‍ചാടി ആത്മഹത്യ ചെയ്തത്.