🙏സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

👆മകനെക്കാണാന്‍ ഷാരൂഖ് എത്തി. ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ആര്‍തര്‍ റോഡ് ജയിലിലെത്തിയാണ് അദ്ദേഹം മകനെ കണ്ടത്. മകനെ കാണാന്‍ മിനിറ്റുകള്‍ മാത്രമാണ് ഷാരൂഖിന് അനുമതി നല്‍കിയിരുന്നത്. ആര്യനെ കണ്ട് ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്തു.


ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പലവട്ടം ഹരജി നല്‍കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് 23കാരനായ ആര്യനെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജയിലിലാണ് ആര്യന്‍.
ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

👆മൺട്രോതുരുത്തി
ലേക്കുള്ള പെരുമണ്‍ പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കും. ഇതിനായി സര്‍ക്കാര്‍ അടിയന്തര യോഗം ചേരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പാലത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മന്ത്രി മണ്‍ട്രോതുരുത്തിലെത്തി.


കൊല്ലത്ത ഉള്‍നാടിന്‍റെ വികസനം ആഗ്രഹിക്കുന്നവരുടെ ദശാബ്ദങ്ങളായുള്ള ആഗ്രഹമായിരുന്നു മണ്‍റോത്തുരുത്തും കൊല്ലവും കുന്നത്തൂര്‍ താലൂക്കും ബന്ധിപ്പിച്ച് പാലങ്ങള്‍ വരണമെന്നത്. എന്നാല്‍ അത് പലപ്പോഴും ടോക്കണ്‍ പണമനുവദിക്കലില്‍ ഒതുങ്ങി. ജനപ്രതിനിധികളുടെ താല്‍പര്യവും ഈ ആഗ്രഹത്തിന് തടസമായി. ടൂറിസത്തിനുകൂടി ഉതകുന്ന തരത്തില്‍ വലിയൊരു വികസനപാതയാണ് ഇതുവഴി തുറക്കപ്പെടുക.

👆പോക്സോ കേസില്‍ മോൺസൺ മാവുങ്കലിന് എതിരെ അന്വേഷണം ആരംഭിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് മോൺസൺ എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. മോണ്‍സണിന്‍റെ സ്ഥാപനത്തിലെ ജോലിക്കാരിയും ഭര്‍ത്താവുമാണ് പരാതി നല്‍കിയത്.
പരാതി ഒതുക്കാൻ മോൺസൺന്‍റെ ഗുണ്ടകൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു

👆പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം വസ്തുതാ വിരുദ്ധമെന്ന് വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് താനെന്ന് കാണിക്കാനുള്ള വ്യഗ്രതയാണ്‌സതീശനെന്നും വിജയരാഘവന്‍ പരിഹസിച്ചു. എംഎല്‍എമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്‍ഡിന്റെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വ നിലപാടില്‍നിന്ന് പ്രതിപക്ഷനേതാവ് പിന്തിരിയണമെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

👆 സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നല്‍കിയ നല്‍കിയ ഹരജിയില്‍ ജനുവരി രണ്ടാം വാരം വിശദമായി വാദം കേള്‍ക്കാന്‍ ജസ്റ്റീസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

👆തളിപറമ്പില്‍ മുസ്ലീം
ലീഗ് സമാന്തര കമ്മിറ്റികളുടെ പ്രവര്‍ത്തനം നിര്‍ത്തി. സംഘടനക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സംസ്ഥാന കമ്മിറ്റിയുടെ ഇടപെടലില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്. പുതിയതായി രൂപീകരിച്ച മുനിസിപ്പല്‍ മുസ്ലീം ലീഗ്, മുസ്ലീം യൂത്ത് ലീഗ്, വനിതാ ലീഗ് എന്നീ കമ്മിറ്റികളുടെ പ്രവര്‍ത്തനമാണ് അള്ളാംകുളം മഹമ്മൂദ് അനൂകൂല വിഭാഗം നിര്‍ത്തിയത്. കമ്മിറ്റികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് പിരിച്ചുവിടണമെന്നായിരുന്നു ലീഗ് നിര്‍ദേശം.

👆പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം വസ്തുതാ വിരുദ്ധമെന്ന് വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതില്‍ മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് താനെന്ന് കാണിക്കാനുള്ള വ്യഗ്രതയാണ്‌സതീശനെന്നും വിജയരാഘവന്‍ പരിഹസിച്ചു. എംഎല്‍എമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്‍ഡിന്റെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വ നിലപാടില്‍നിന്ന് പ്രതിപക്ഷനേതാവ് പിന്തിരിയണമെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

 👆ബെവ്‌കോയ്ക്ക് 

മുന്നില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതിനെതിരെ ഹൈക്കോടതി ഇതിനുമുമ്പും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മദ്യം വാങ്ങാനായുള്ള ക്യൂ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി കോടതി രംഗത്തെത്തിയത്. 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്ന് സര്‍ക്കാര്‍ വാദത്തിന് മറുപടിയായി പരിഷ്‌ക്കരങ്ങള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലെക്ക് മാറ്റിയത് പോലെ ആകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

👆തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭർതൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്ന് രാവിലെയാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജോലിക്ക് പോയപ്പോൾ ഉച്ചഭക്ഷണമുൾപ്പെടെ തയാറാക്കി നൽകിയിരുന്നു ആദിത്യ. ഭർതൃമാതാപിതാക്കളുടെ വിവാഹ വാർഷിക ദിനമായ ഇന്ന് കേക്കും ആദിത്യ ഓർഡർ ചെയ്തിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പ് മുറിയിലേക്ക് പോയ ആദിത്യയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് ഭർതൃവീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

👆മുൻ കാമുകന്റെ ദാമ്പത്യ ജീവിതം തകർക്കാൻ അയളുടെ ഭാര്യയുടെ ഫേട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളെയും പ്രതികളാകും. തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസിൽ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കേസിലാണ് ഇന്നലെ പിടിയിലായ കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സഹായിച്ചവരെയാണ് പ്രതി ചേർക്കുന്നത്.


ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടിൽ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ സൗമ്യ പ്രചരിപ്പിച്ചത്. 50 ലേറെ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം സൗമ്യയെ സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കുകയും. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് വഴി വലവിരിക്കുകയുമായിരുന്നു.

👆കർഷക സമരത്തിനെതിരെ വീണ്ടും വിമർശനവുമായി സുപ്രീം കോടതി. ഗതാഗതം തടഞ്ഞ് സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ലെന്ന് സുപ്രീം കോടതിയുടെ വിമർശനം. സമരത്തിനായി മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ച കോടതി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ കർഷകർക്ക് അനുവാദമില്ലെന്നും പറഞ്ഞു.


ജസ്റ്റിസ് എസ്.കെ. കൗൾ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് സംയുക്ത കിസാൻ മോർച്ച നേതാക്കളോട് ഗതാഗതം തടയുന്നത് സംബന്ധിച്ച് ചോദിച്ചത്. അതേസമയം ഗതാഗത നിയന്ത്രണം പൊലീസിന് നിർവഹിക്കാനാകുന്നതാണെന്നും അല്ലെങ്കിൽ തങ്ങൾക്ക് ജന്തർമന്തിറിൽ സമരം നടത്താൻ അനുമതി തരണമെന്നും കർഷക നേതാക്കൾ പറഞ്ഞു.

👆 അഫ്ഗാനിസ്താനു മാനുഷിക സഹായം നല്‍കുന്നതിനുള്ള സന്നദ്ധത അറിയിച്ച്‌ ഇന്ത്യ. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ താലിബാന്‍- ഇന്ത്യന്‍ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ന്യൂഡല്‍ഹി അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നല്‍കുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. അഫ്ഗാനിസ്താനില്‍ അധികാരത്തിലിരിക്കുന്ന താലിബാന്‍ എന്ന ‘പുതിയ യാഥാര്‍ത്ഥ്യം’ അംഗീകരിച്ചുകൊണ്ട് 10 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ ചേരുകയും ചെയ്തു.


ഇന്ത്യന്‍ പ്രതിനിധി സംഘം താലിബാന്‍ ഉപ പ്രധാനമന്ത്രി അബ്ദുസ്സലാം ഹനാഫിയുമായി കൂടിക്കാഴ്ച നടത്തുകയും കാബൂളിലെ താലിബാന്‍ ഭരണകൂടത്തിന് മാനുഷിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

👆നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്‌ഡ്‌.


അതേസമയം, കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബർ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

നൂറ് കോടി ഡോസ് കൊവിഡ് വാക്‌സീന്‍ വിതരണംചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. വാക്‌സീന്‍ വിതരണത്തില്‍ ഇന്ത്യ നിര്‍ണായക ചുവടുവെപ്പാണ് നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കഠിനപ്രയത്‌നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.

ദേശീയപാതയില്‍ കലവൂർ കെ.എസ്.ഡി.പിക്കു സമീപം ബുള്ളറ്റ് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു.
പാതിരപ്പള്ളി പാറപ്പുറത്ത് വീട്ടിൽ ശശിധരൻ നായർ (72) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 2-15 ഓടെ ആയിരുന്നു അപകടം. സമീപത്തെ കടയിൽ പാലു വാങ്ങാൻ പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിടയിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

👆പൊതുപ്രവര്‍ത്തകനും മലങ്കര ഓര്‍ത്തഡോക്‌സ് കമ്മിറ്റി ഭദ്രാസന കൗണ്‍സില്‍ അംഗവുമായ പോരുവഴി വടക്കേമുറി അമ്പനാട്ട് എ സി അലക്‌സാണ്ടര്‍ മുതലാളി(68)നിര്യാതനായി. കോവിഡാനന്തര ന്യൂമോണിയ ബാധയില്‍ ചികില്‍സയിലായിരുന്നു.
മൃതദേഹം ശനിയാഴ്ച വൈകിട്ട് ശാസ്താംകോട്ട എംടിഎംഎം ആശുപത്രിയില്‍ പൊതു ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച രണ്ടിന് മാര്‍ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയില്‍.

👆 സോണല്‍ ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും സമരപ്രഹസനം. ക്രമക്കേട് കണ്ടെത്തിയതോടെ സാധ്യമായ എല്ലാ നടപടിയും നഗരസഭാ ഭരണസമിതി എടുത്തിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണവും ഊര്‍ജിതമാണ്. എന്നാല്‍, ക്രമക്കേടുകള്‍ കണ്ടെത്തിയത് തങ്ങളാണെന്നും ഭരണസമിതി ഒന്നും ചെയ്യുന്നില്ലെന്നും വരുത്താനാണ് യുഡിഎഫ്– ബിജെപി ശ്രമം.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്‍സന്‍ മാവുങ്കാലിന്റെ ഇടപാടിനെ കുറിച്ച് പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി

മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ പോലീസിൽ മുമ്പ് മൊഴി കൊടുത്തിരുന്നു.