ഒരു “പ്രേതം” തന്റെ നായയുടെ കഴുത്തിലെ ബെൽറ്റ് അഴിച്ചുവെന്നാരോപിച്ച് യുവതി. ഷാനി ഫാന്റ്ഗ് എന്ന പേരിൽ അറിയപ്പെടുന്ന ടിക് ടോക്ക് ഉപയോക്താവാണ് തന്റെ വീട് ഒരു പാരനോർമൽ അതിഥി സന്ദർശിച്ചതിന്റെ തെളിവായി നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വീട്ടിലെ സിസിടിയിവിയിലാണ് പ്രേതത്തിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞതെന്ന് യുവതി പറയുന്നു. സിസിടിവി ദൃശ്യങ്ങളാണ് യുവതി ടിക് ടോക്കിൽ പങ്കുവെച്ചിരിക്കുന്നത്.

യുവതിയുടെ വീട്ടിലെ രണ്ട് നായകൾ കൂട്ടിൽ കിടന്ന് കുരയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു തവി‌ട്ട് നിറത്തിലുള്ള നായയും ഒരു കറുത്ത നായയുമാണ് ദൃശ്യത്തിലുള്ളത്. തവിട്ടു നിറത്തിലുള്ള നായ കിടന്നുകൊണ്ട് കുരയ്ക്കുമ്പോൾ കറുത്ത നായ നിന്നുകൊണ്ടാണ് കുരയ്ക്കുന്നത്. ഇടയ്ക്ക് ഇരു നായകളും പെട്ടെന്ന് നിശബ്ദരാകുന്നു. പെട്ടെന്ന്, കറുത്ത നായയുടെ കഴുത്തിലെ ബെൽറ്റ് ഒരു അദൃശ്യ ശക്തിയാൽ അമർത്തപ്പെട്ടു. കഴുത്തിൽ നിന്ന് കോളർ വഴുതിപ്പോകുന്നതിനുമുമ്പ് പട്ടി പെട്ടെന്ന് പിന്നിലേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ കാണാം.

“എന്റെ കറുത്ത നായയെ നോക്കൂ. പ്രേതം അവളുടെ ക്രാറ്റിൽ അവളുടെ കോളർ എടുക്കുന്നു.”- വീഡിയോയ്‌ക്കൊപ്പം, ആ സ്ത്രീ എഴുതി. വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിഡിയോ ലിങ്ക്.

https://www.thesun.co.uk/fabulous/16484608/disturbing-video-ghost-takes-off-dog-collar/