ഇരവിപുരം: പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട്കാരനെതിരെ ലൈംഗീക അതിക്രമം നടത്തിയ ആള്‍ പോലീസ് പിടിയിലായി. ഇരവിപുരം കൈയ്യാലയ്ക്കല്‍ സംസംനഗര്‍ – 92 അല്‍ അമീന്‍ മന്‍സിലില്‍ സിയാദ് (45) ആണ് പോലീസ് പിടിയിലായത്.

ചകിരിക്കടയിലുളള മില്ലില്‍ അരി ആട്ടാനായി എത്തിയ ബാലനെതിരെ ലൈംഗീക അതിക്രമം നടത്തിയതിനാണ് ഇയാള്‍ പിടിയിലായത്. ബാലനെ ഇയാള്‍ അനുനയത്തില്‍ മില്ലിനകത്തെ റൂമില്‍ വിളിച്ച് കയറ്റുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വസ്ത്രം ബലമായി ഉരിഞ്ഞ് ലൈംഗീക ഉദ്ദേശത്തോടു കൂടി സമീപിച്ചപ്പോള്‍ ഭയന്ന കുട്ടി നിലവിളിക്കുകയും റൂമില്‍ നിന്നും ഇറങ്ങി ഓടുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ ബാലന്‍ മാതാപിതാക്കാളോട് സംഭവം വിവരിച്ചു.

കുട്ടിയോട് അതിക്രമം കാണിച്ചതായുളള മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഇരവിപുരം പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ഇയാളുടെ വസതിയില്‍ നിന്നും പിടികൂടി. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്. ജെ, അരുണ്‍ഷാ, എ.എസ്.ഐ ഷാജി, സി.പി.ഒ രാജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.