തൃ​ശൂ​ര്‍: ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്​​തി​ട്ടും യാ​ത്ര​യ്ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ​കെ.​എ​സ്.​ആ​ര്‍.​ടി.​സി ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി 5,000 രൂ​പ​യും ചെ​ല​വി​ലേ​ക്ക് 2,000 രൂ​പ​യും ന​ല്‍​കാ​ന്‍ ഉ​ത്ത​രവായി .തൃ​ശൂ​ര്‍ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റ​ത്തിന്റേതാണു ഉ​ത്ത​ര​വ്. കൊ​ല്ലം തേ​വ​ല​ക്ക​ര ‘സൗ​പ​ര്‍​ണി​ക’​യി​ല്‍ ജെ.​ആ​ര്‍. പ്രേം​ജി​ത്തും ഭാ​ര്യ കീ​ര്‍​ത്തി മോ​ഹ​നും ഫ​യ​ല്‍ ചെ​യ്​​ത ഹ​ർജി​യി​ലാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി എം.​ഡി​ക്കും തൃ​ശൂ​ര്‍ സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​ര്‍​ക്കു​മെ​തി​രെ ഫോ​റം ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

രാ​ത്രി 12.15നു​ള്ള ബ​സി​ല്‍ തൃ​ശൂ​രി​ല്‍​നി​ന്ന്‌ കാ​യം​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​ക്ക്​​ 374 രൂ​പ ന​ല്‍​കി​ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്​​ത​ത് സീ​റ്റ് നമ്പ​റു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു. സ​മ​യ​ത്തി​ന്​ സ്​​റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഹർ​ജി​ക്കാ​ര്‍​ക്ക് അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ല്‍ സ്പോ​ട്ട് അ​ലോ​ട്ട്മെന്‍റ് പ്ര​കാ​രം മ​റ്റ്​ ര​ണ്ടു പേ​ര്‍​ക്ക് സീ​റ്റ് അ​നു​വ​ദി​ച്ചു എ​ന്നാ​യി​രു​ന്നു കെ.​എ​സ്.​ആ​ര്‍.​ടി.​സി.​സി​യു​ടെ വാ​ദം. ഗു​രു​ത​ര​മാ​യ സേ​വ​ന വീ​ഴ്​​ച​യു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്തി​യ പ്ര​സി​ഡ​ന്‍​റ്​ സി.​ടി. സാ​ബു, മെം​ബ​ര്‍​മാ​രാ​യ ഡോ. ​കെ. രാ​ധാ​കൃ​ഷ്​​ണ​ന്‍ നാ​യ​ര്‍, എ​സ്. ശ്രീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ ഫോ​റം പ​രാ​തി​ക്കാ​ര്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാരം ​ ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര്‍​ക്ക്​ വേ​ണ്ടി അ​ഡ്വ. എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.