ആലപ്പുഴ. ദേശീയപാതയിൽ കലവൂർ കെ.എസ്.ഡി.പിക്കു സമീപം ബുള്ളറ്റ് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു.
പാതിരപ്പള്ളി പാറപ്പുറത്ത് വീട്ടിൽ ശശിധരൻ നായർ (72) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 2-15 ഓടെ ആയിരുന്നു അപകടം. സമീപത്തെ കടയിൽ പാലു വാങ്ങാൻ പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിടയിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ശശിധരൻ നായരെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ മണ്ണെഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു