ഒക്ടോബര്‍ 21 വ്യാഴം

🙏സംസ്ഥാനത്ത് വ്യാഴാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ടാണ്. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.

🙏രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലയിലും ഡീസല്‍ വില 100 കടന്നു.

🙏തിരുവനന്തപുരത്ത് ഡീസലിന് 102.03 രൂപയും പെട്രോളിന് 108.44 രൂപയുമായി. കൊച്ചിയില്‍ 100.10, 106.37 രൂപ, കോഴിക്കോട് 100.40 ,106.66 രൂപ എന്നിങ്ങനെയാണ് വില. 20 ദിവസത്തിനുള്ളില്‍ ഡീസലിന് 5.67 രൂപയും പെട്രോളിന് 4.81 രൂപയുമാണ് കൂട്ടിയത്.

🙏പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോണ്‍സണ്‍ മാവുങ്കലിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതി ഒതുക്കാന്‍ മോണ്‍സന്‍റെ ഗുണ്ടകള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ വീട്ടിലെത്തിയ തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു.

🙏ഇടുക്കിയില്‍ മഴക്ക് ശമനം. എന്നാല്‍ രാത്രി വൈകിയും ഹൈറേഞ്ചില്‍ കനത്ത മഴ ശേഖപ്പെടുത്തി. ശക്തമായ മഴയില്‍ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കല്ലാള്‍ ഡൈവേര്‍ഷന്‍ ഡാമിന്റെ ഷട്ടറുകള്‍ രാത്രി 2.രുന്നു. ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെ ഷട്ടറുകള്‍ താഴ്തുകയും ചെയ്തു. കട്ടപ്പന, രാജാക്കാട്, ചെറുതോണി, തങ്കമണി, അടക്കമുള്ള മേഖലകളില്‍ ശക്തമായ മഴ രേഖപ്പെടുത്തി

🙏മഴ ശക്തമായതിനെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും താല്‍ക്കാലികമായി അടച്ചു.

കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടിലെ 26 പാടശേഖരങ്ങളില്‍ മട വീണു ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിച്ചു. ചെങ്ങന്നൂര്‍, അപ്പര്‍കുട്ടനാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍ മങ്കൊമ്പില്‍ ക്യാമ്പ് ചെയ്യുകയാണ്.

🙏കൊല്ലം മണ്‍ട്രോതുരുത്തിലേക്കുള്ള പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കും. ഇതിനായി സര്‍ക്കാര്‍ അടിയന്തര യോഗം ചേരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പാലത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മന്ത്രി മണ്‍ട്രോതുരുത്തിലെത്തി.

🙏ഹരിപ്പാട് പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പില്‍ ബിജെപി ഡിവൈഎഫ്‌ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകന്‍ പള്ളിപ്പാട് സ്വദേശി എം ഗിരീഷിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുല്‍ഫിത്തിനുമാണ് വെട്ടേറ്റത്. ഗിരീഷിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുല്‍ഫിത്തിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

🙏കണ്ണൂര്‍ തളിപ്പറമ്പ് സി. പി. എമ്മിലെ വിഭാഗീയത തെരുവിലേക്ക്.പുതിയ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോപിച്ചു ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തില്‍ 100 ഓളം പേര്‍ പങ്കെടുത്തു.

🙏കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ 100 കോടി വാക്സിനേഷന്‍ എന്ന അതീവ നിര്‍ണ്ണായകമായ ഘട്ടം കടന്നതായി കോവിഡ് – 19 ടാസ്‌ക് ഫോഴ്സ് അംഗം ഡോ. എന്‍ കെ അറോറ പറഞ്ഞു,
കോവിഡ് വാക്സിനേഷന്‍ ആരംഭിച്ച് പത്ത് മാസത്തിനുള്ളില്‍ ഇത് ഇന്ത്യയ്ക്കും ലോകത്തിനുതന്നെയും വലിയൊരു നേട്ടമാണ്. ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണംവാക്സീന്‍ സ്വയംപര്യാപ്തത (വാക്സീന്‍ ആത്മനിര്‍ഭരത്)യാണ്. നമുക്കുതന്നെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും നിര്‍മിക്കാനും കഴിഞ്ഞതുകൊണ്ടാണ് ഇത്രയും വലിയൊരു ജനവിഭാഗത്തിന് കുത്തിവെപ്പ് സാധ്യമായതെന്നും അറോറപറഞ്ഞു.

🙏അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.ഈ മാസം 25 മുതല്‍ അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ സഞ്ചാര അനുമതിയായിട്ടുണ്ട്. ഇതിനായി വിവിധ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇന്ത്യയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്ബത്തെ കോവിഡ് നെഗറ്റിവ്‌സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

🙏എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആഗ്രയിലെത്തി. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ദളിത് യുവാവിന്റെ വീട് സന്ദര്‍ശിച്ചു. യുവാവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രിയങ്ക അറിയിച്ചു.
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളിയായ അരുണാണ് മരിച്ചത്. യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞിരുന്നു.

🙏മണിമലയാറിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്ന നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച് റോഡ് ഒലിച്ചുപോയ തിരുവല്ല പുറമറ്റം കോമളം പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യുകയാണ്.

🙏മേഘവിസ്‌ഫോടനത്തിലും മഴക്കെടുതിയിലും ഉത്തരാഖണ്ഡില്‍ മരണം 52 ആയി. ലാംഖാഗ ചുരത്തില്‍ അപകടത്തില്‍ പെട്ട 11 അംഗ ട്രക്കിംഗ് സംഘത്തെ ഉള്‍പ്പെടെ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ എണ്ണായിരത്തോളം പേരെയാണ് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്.

🙏മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

🙏അഫ്ഗാനിസ്ഥാനിലെ മുന്‍ സര്‍ക്കാരിനും സേനകള്‍ക്കും എതിരേ ആക്രമണം നടത്തിയ ചാവേറുകളുടെ കുടുംബങ്ങള്‍ക്കു താലിബാന്‍ ഭരണകൂടം സ്വീകരണം നല്കി. ചൊവ്വാഴ്ച കാബൂളിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹാഖാനി പങ്കെടുത്തു. ഈ കുടുംബങ്ങള്‍ക്ക് വസ്ത്രവും 111 ഡോളറും (10,000 അഫ്ഗാനി) ആണ് മന്ത്രി വിതരണം ചെയ്തത്. കൂടാതെ ഇവര്‍ക്കായി ഭൂമി നല്കുമെന്ന വാഗ്ദാനവും മന്ത്രി നടത്തി.

🙏 പൊതുപ്രവര്‍ത്തകനും ഓര്‍ഡോക്സ് സഭ ഭദ്രാസന കൗണ്‍സില്‍അംഗവും ആയ പോരുവഴി അമ്പനാട്ട് എ സി അലക്സാണ്ടര്‍ മുതലാളി(68) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച