പാലക്കാട്ടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍. പാലക്കാട്.മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലുമാണ് ഉരുള്‍പൊട്ടിയത്. പെരിന്തൽമണ്ണ താഴെക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് മാട്ടറക്കലിൽ നേരിയ ഉരുൾ പൊട്ടൽ.

മാട്ടറക്ക മുക്കില പറമ്പിൻ്റെ മുകളിലുള്ള മലങ്കട മല-ബിടാവുമല മേഖലയിൽ ആണ് ചെറിയ രീതിയിൽ ഉരുൾപൊട്ടിയിട്ടുള്ളത്.ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല .മേഖലയിൽ നിന്ന് കുടുംബങ്ങളെ നേരത്തെ തന്നെ മാറ്റിയിരുന്നു.

പാലക്കാട്.മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലുമാണ് ഉരുള്‍പൊട്ടിയത്.4.30 ഓടെ മലവെള്ളം ഇരച്ചെത്തിയെന്ന് ദൃക്സാക്ഷികൾ. 7 വീടുകളിൽ വെള്ളം കയറി. ആളപായമില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍ പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയത്.

റവന്യു വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.ഉരുൾപ്പൊട്ടൽ ഉണ്ടായ ഓടന്തോട് രണ്ട് ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് . ജ്യൂഡ് പളളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്.70 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

അതിരപ്പിള്ളി, വാഴച്ചാൽ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും താൽക്കാലികമായി അടച്ചു. ശക്തമായ മഴയെ തുടർന്നാണ് അടച്ചത്.പറമ്പിക്കുളം ഡാമിൽ നിന്നുള്ള വെള്ളത്തിൻ്റെ അളവ് 10000 ക്യു സെക്സായി ഉയർത്തിയ സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിൻ്റെ രണ്ടാമത്തെ സ്ല്യൂയിസ് ഗേറ്റ് തുറക്കാൻ സാധ്യത. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം .

ചിത്രം,ഫയല്‍