വീണ്ടുമൊരു കൂട്ടബലാല്‍സംഗം, കൊലപാതകികളെ സംരക്ഷിക്കുന്ന അരാജകവാദികളെയും അക്രമകാരികളെയും പ്രോല്‍സാഹിപ്പിക്കുന്ന ഭരണകൂടമാണിതിന് പ്രോല്‍സാഹനം നല്‍കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. കഴിവും വിവേകവുമുള്ള ആഭ്യന്തരമന്ത്രിയുടെ അഭാവം ജനജീവിതത്തെ ബാധിക്കുന്നുവെന്നും സുധാകരന്‍ ഫേയ്‌സ് ബുക്‌പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം
വീണ്ടുമൊരു പെണ്‍കുട്ടി കേരളത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കുന്നു. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത ഉത്തര്‍പ്രദേശ് പോലെ കേരളവും മാറിയെന്നത് അത്യന്തം സങ്കടകരമായ വസ്തുതയാണ്. പിണറായി സര്‍ക്കാര്‍ പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു.

കൊലയാളികളെ വരെ സംരക്ഷിക്കുന്ന ഭരണകൂടമാണ് അരാജകവാദികളെയും അക്രമകാരികളെയും അഴിഞ്ഞാടാന്‍ പ്രോത്സാഹിപ്പിക്കുന്നത്. നാഥനില്ലാക്കളരിയായി ആഭ്യന്തര വകുപ്പ് അധ:പതിച്ചതും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴിവും വിവേകവുമുള്ള ആഭ്യന്തര മന്ത്രിയുടെ അഭാവം കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന കാര്യം വീണ്ടും CPM നെ ഓര്‍മിപ്പിക്കുന്നു.

കുറ്റ്യാടി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന സ്ഥിരം നിലപാട് പിണറായി വിജയന്‍ ആവര്‍ത്തിക്കരുത്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനുള്ള പഴുതടച്ച നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

;
വീണ്ടുമൊരു പെണ്‍കുട്ടി കേരളത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കുന്നു. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത ഉത്തര്‍പ്രദേശ് പോലെ കേരളവും മാറിയെന്നത് അത്യന്തം സങ്കടകരമായ വസ്തുതയാണ്. പിണറായി സര്‍ക്കാര്‍ പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു.

കൊലയാളികളെ വരെ സംരക്ഷിക്കുന്ന ഭരണകൂടമാണ് അരാജകവാദികളെയും അക്രമകാരികളെയും അഴിഞ്ഞാടാന്‍ പ്രോത്സാഹിപ്പിക്കുന്നത്. നാഥനില്ലാക്കളരിയായി ആഭ്യന്തര വകുപ്പ് അധ:പതിച്ചതും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴിവും വിവേകവുമുള്ള ആഭ്യന്തര മന്ത്രിയുടെ അഭാവം കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന കാര്യം വീണ്ടും സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നു.