👆വിവിധ മേഖലകളിൽ സമൂഹത്തിന് മികച്ച സംഭവനകൾ നൽകുന്നവർക്ക് രാജ്യം നൽകുന്ന പത്മ പുരസ്കാര മാതൃകയിൽ കേരളത്തിൽ പുരസ്കാരം നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പ്രഭാ, കേരള ജ്യോതി ,കേരളശ്രീ എന്നിങ്ങനെയാണ് പുരസ്ക്കാരങ്ങൾ.
നവംബർ ഒന്നിന് ഇത് പ്രഖ്യാപിക്കും. രാജ്ഭവനിൽ വെച്ച് അവാർഡുകൾ നൽകും.

👆സംസ്ഥാനത്തെ മഴക്കെടുതി കാര്യമായി ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ ഉണ്ടായി. 3859 കുടുംബങ്ങൾക്കാക്കി 304 ദുതിതാശ്വാസ ക്യാമ്പുകൾ തുറന്നു.
തെക്കൻ തമിഴ്നാടിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതിനാൽ 24 വരെ ഒറ്റപ്പെട്ട കനത്ത ഇടിയോട് കൂടിയ മഴ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

👆നാളെ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴക്കെടുതിയിൽ തകർന്ന റോഡ് ,പാലം എന്നിവയുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കി അറ്റകുറ്റപണി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

👆റവന്യൂ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകപ്പുകൾ ഏകോപിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കും. ആരോഗ്യ പ്രവർത്തകരുടെ സേവനം ക്യാമ്പുകളിൽ ലഭ്യമാക്കും.ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഒരു പ്രദേശത്തെ മഴ കൃത്യമായി മുൻകൂട്ടി പറയാനാകുന്നില്ല. കാലാവസ്ഥ മുന്നറിയിപ്പ് വിലയിരുത്തുന്നതിൽ ചില പരിമിതികൾ ഉണ്ടായിട്ടുണ്ട്. ഇതിൻ്റെ പേരിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിനെ കുറ്റപ്പെടുത്തരുതെന്നും മുഖ്യമന്ത്രി.

👆കോഴിക്കോട് ദലിത് പെൺകുട്ടിയെ ശീതളപാനിയത്തിൽ ലഹരിമരുന്ന് നൽകി കൂട്ട ബലാത്സഗം ചെയ്ത കേസ്സിൽ നാല് പേർ അറസ്റ്റിൽ. 17 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സായൂജ്, ഷിബു ,രാഹുൽ, അക്ഷയ് എന്നിവരാണ് പിടിയിലായത്.പ്രതികളെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും. ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

👆കേരള സർവകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്തെ എല്ലാ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുക്കൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

👆 കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

👆കരുനാഗപ്പള്ളിയിലെ തോല്‍വിയുടെ പേരില്‍
സിപിഎഎം സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയ പി.ആര്‍ വസന്തനെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.
ശൂരനാട് ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പി.ആര്‍ വസന്തന്‍റെ പുതിയ പ്രവര്‍ത്തന ഘടകമായി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി മതിയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

👆 പലഹാരത്തില്‍ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാലു പേരെ കൊന്ന 17 വയസ്സുകാരി പിടിയിൽ. സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് അതി ക്രൂരമായി യുവതി കൊലപ്പെടുത്തിയത്.
അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെയാണ് യുവതി കൊലപ്പെടുത്തിയത്. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. ജൂലായ് 12ന് നടന്ന സംഭവത്തിൽ മൂന്നു മാസങ്ങൾക്കു ശേഷമായിരുന്നു അറസ്റ്റ്.

👆അറുപതുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. 42കാരിയായ സ്ത്രീയെ ബലാത്സംഗശ്രമത്തിനിടെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം ഇയാളെ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം.
വാലേപ്പു ഒബയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഒരു നാട്ടുവൈദ്യനാണ്. മുട്ടുവേദനയ്ക്കായി ഇയാളുടെ അടുക്കല്‍ ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ ആണ് ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

👆കൊച്ചി ചെല്ലാനം പഞ്ചായത്ത് ഭരണം സി പി.എമ്മിന് നഷ്ടമായി.
ട്വൻ്റി ട്വൻ്റി കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ
യു.ഡി.എഫ് പിന്തുണച്ചു.
ഒൻപതിനെതിരെ 12 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.
പ്രസിഡണ്ട് സ്ഥാനം ട്വൻ്റി ട്വൻ്റിക്കും വൈസ് പ്രസിഡണ്ട് സ്ഥാനം യു.ഡി.എഫിനും ലഭിക്കും.
നിലവിൽ യു.ഡി.എഫ്-4 എൽ.ഡി.എഫ്- 9, ട്വൻ്റി ട്വൻ്റി-8 എന്നിങ്ങനെയാണ് കക്ഷി നില.