2021 ഒക്ടോബർ 20 ബുധൻ

🙏സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
20 മു​ത​ൽ 22വ​രെ ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​.

🙏കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ര​ച്ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്. മ​ര​ച്ചു​വ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യ​രു​ത്. വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ങ്ങ​ളു​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ചി​ല്ല​ക​ൾ വെ​ട്ടി​യൊ​തു​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ പൊ​തു ഇ​ട​ങ്ങ​ളി​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക. ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ ബോ​ർ​ഡു​ക​ൾ, ഇ​ല​ക്​​ട്രി​ക്​ പോ​സ്​​റ്റു​ക​ൾ, കൊ​ടി​മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ കാ​റ്റും മ​ഴ​യും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​വ ശ​രി​യാ​യ രീ​തി​യി​ൽ ബ​ല​പ്പെ​ടു​ത്തു​ക​യോ അ​ഴി​ച്ചു​വെ​ക്കു​ക​യോ ചെ​യ്യു​ക .

🙏ഇടുക്കി ഡാം തുറന്നതോടെ കെഎസ്ഇബി നേരിടുന്നത് കോടികളുടെ നഷ്ടം. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് മൂലം കെഎസ്ഇബിക്ക് നഷ്ടമാകുന്ന രൂപയുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഡാമിലെ വെള്ളം കടലിലേക്ക് ഒഴുക്കികളയുന്നതിനൊപ്പം കോടികളാണ് പാഴായി പോകുന്നത്.


ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് 50 സെന്റിമീറ്റർ ഉയർത്തിയാൽ ഒരു സെക്കൻഡിൽ 1,875 രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാകുന്നതെന്നാണ് പുറത്തു വരുന്ന വാർത്ത. ഇതോടെ ഒരു മണിക്കൂറിൽ 67,50,000 രൂപയാണ് നഷ്ടമാകുന്നത്. 3 ഷട്ടറും കൂടി തുറക്കുമ്പോൾ നഷ്ടം മണിക്കൂറിൽ 2 കൊടിയിലധികമാണ്.

🙏 കേരള, കാലിക്കറ്റ്, കൊച്ചി സർവ്വകലാശാലകൾ ഇന്നു മുതൽ 23 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂർ സർവ്വകലാശാല ഇന്നു മുതൽ 22 വരെയുള്ള പരീക്ഷകൾ മാറ്റി.ആരോഗ്യ സർവ്വകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി.

🙏 വിപ്ലവ സൂര്യൻ
വി എസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം.
ലളിതമായ പിറന്നാൾ ആലോഷങ്ങൾ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വേലിക്കകത്ത് വിട്ടിൽ കുടുംബാഗങ്ങൾക്കൊപ്പം.

🙏 ഇന്ന് നിയമസഭാ സമ്മേളനം ചേരുമെങ്കിലും പ്രകൃതിക്ഷോഭത്തിൽ മരിച്ചവർക്ക് ആദരാഞ്ലി അർപ്പിച്ച് പിരിയും. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെയുള്ള നിയമസഭാ നടപടികൾ നിർത്തിവെച്ചു.

🙏 എൻജിനിയറിങ്, ഫിർമസി കോഴ്സ് കളിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെൻറ് ഇന്ന് പ്രസിദ്ധീകരിക്കും.

🙏 ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ മൂല്യനിർണ്ണയം ഇന്ന് തുടങ്ങും.സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലായി 25,000 അധ്യാപകർ പങ്കെടുക്കും