കല്യാണ വേദിയിലെ വധുവിന്റെ മനോഹരമായ നൃത്തം കണ്ട് സന്തോഷത്താൽ കണ്ണു നിറയുന്ന വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ആരുടെയും ഹൃദയം തൊടുന്ന ഒരു ദൃശ്യമായിരുന്നു അത്സ്വാതി സിങ്ങും അമൃത് മോംഗയുമാണ് വിഡിയോയിലെ വധൂവരന്മാർ. ‘സർദാർ കാ ഗ്രാൻസൺ’ എന്ന സിനിമയിലെ ‘മേൻ തേരി ഹോ ഗയി’ പാട്ടിനായിരുന്നു വധു ചുവടു വച്ചത്. വധു നൃത്തം തുടരുന്നതിനിടെ വരന്റെ കണ്ണു നിറയാൻ തുടങ്ങി.

തുടർന്ന് വധു വരനെ വേദിയിലേക്ക് നിർബന്ധിച്ച് കൊണ്ടു വരികയും കണ്ണു തുടയ്ക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങൾ . കമന്റ് ബോക്സിൽ വിഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു എന്നാണ് മിക്കവരും എഴുതിയിരിക്കുന്നത്. ആശംസകൾ അറിയിച്ചും ഒരുപാട് കമൻറുകൾ ഉണ്ട്. വെഡ് എബൗട്ട് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഡിയോ പങ്കുവച്ചത്.