അടൂര്‍ . കുറുമ്പകര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ചത്. പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചിരുന്നതെന്നും ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സഹോദരിയുടെ കാന്‍സര്‍രോഗം സാമ്പത്തിക ബുദ്ധിമുട്ട് എന്നിവമൂലമാണ് ജെബിന്‍ ജീവനൊടുക്കിയതെന്ന് പറയുന്നു.ഇതറിഞ്ഞാണ് സോന ജീവനൊടുക്കിയതെന്നാണ് നിഗമനം. ഇവര്‍ പ്രണയത്തിലായിരുന്നെന്നും സൂചനയുണ്ട്

ചൊവ്വാഴ്ച രാവിലെ ജെബിനെ സ്വന്തം വീട്ടിലെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അതേസമയം, ഇരുവരുടേയും മരണങ്ങളില്‍ ദുരൂഹതയില്ലെന്നും മരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്നും പോലീസ് അറിയിച്ചു.