2021 ഒക്ടോബർ 19 ചൊവ്വ

🙏ഇടുക്കി ഡാം ഇന്ന് രാവിലെ 11 തുറക്കും.
50 സെൻ്റീമീറ്ററാണ് തുറക്കുക. പമ്പാ അണക്കെട്ടിൻ്റെ 2 ഷട്ടറുകൾ ഇന്ന് പുലർച്ചെ 5ന് തുറന്നു.പത്തനംതിട്ട കക്കി- ആനത്തോട് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഇന്നലെ 60 സെൻ്റീമീറ്റർ തുറന്നിരുന്നു.

🙏ഇടമലയാർ ,പമ്പാ ഡാം മുകൾ രാവിലെ 6 മണിക്ക് തുറന്നു.
ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

🙏സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളത്. ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

🙏സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ച അണക്കെട്ടുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്.
എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക.

🙏സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.24 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

🙏 ശംഖുമുഖം വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.നവംബർ12 മുതൽ 21 വരെയാണ് തിരുന്നാൾ .12 ന് ഉച്ചയ്ക്ക് 3 ന് ശേഷം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി നൽകും.