കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ആലപ്പുഴ മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത്(23) ആണ് പിടിയിലായത്.

പഴ വില്‍പ്പനക്കാരനായ ഇയാള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് പതിനെട്ട് വെളുപ്പിനെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. ചിന്നക്കടയില്‍ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ കണ്ട് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ പോയി. നഗരത്തില്‍ അസമയത്ത് തനിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് പൊലീസ് സംഘം ചോദദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്ത് വന്നത്.

പൊലീസ് സംഘം പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കളമശേറിയില്‍ നിന്നുമാണ് പ്രതി പിടിയിലായത്.