കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് പുന്നല ചേരിയില്‍ സണ്‍ഡേ കോളനി നിവാസി രോഹിന്‍(22) ആണ് അറസ്റ്റിലായത്.

വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു. പെണ്‍കുട്ടി വീട്ടില്‍ അസാധാരണമായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി. കൗണ്‍സിലറുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലും കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.

ഇതോടെയാണ് രോഹിനിലേക്ക് അന്വേഷണം എത്തുന്നതും അയാള്‍ പിടിയിലാകുന്നതും.