ഏറെ പ്രത്യേകതകളോടെ മമ്മൂട്ടി നായകനായി എത്തുന്ന പുഴുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇതിന്റെ നിര്‍മ്മാണ ഘട്ടവും വലിയ അനുഭവമായിരുന്നു. അവസാന പ്രോഡക്റ്റ് നിങ്ങളേവരും കാണുന്നതുവരെയുള്ള അക്ഷമയാണ് ഇനി”, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നവാഗതയായ റത്തീന പി ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.

പാര്‍വ്വതി തിരുവോത്തിനൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പാക്കപ്പ് സമയത്തെ ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.