ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ വാക്സിനേഷൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം… 18 വയസ്സ് തികയാത്തതിനാൽ ഇവർക്ക് വാക്സിനേഷൻ ലഭിക്കുകയില്ല.. സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് കൗൺസിലിംഗ് നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു..

തിങ്കളാഴ്ച മുതൽ കോളേജിലെ എല്ലാ ക്ലാസ്സുകളും തുടങ്ങാനിരിക്കുകയാണ് വാക്സിനേഷൻ നിബന്ധനയിൽ ഇളവുവരുത്താൻ സർക്കാർ തീരുമാനിക്കുന്നത്.. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ രണ്ടുഡോസ് വാക്സിണും എടുത്തിരിക്കണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കും

… 18 വയസ് തികയാത്തതിനാൽ വാക്സിൻ ലഭിക്കില്ല എന്നത് കണക്കിലെടുത്താണ് തീരുമാനം..രണ്ടാം ഡോസ് എടുക്കാൻ സമയം ആകാത്തവരെയും കോളേജുകളിൽ പ്രവേശിപ്പിക്കും… വാക്സിൻ എടുക്കാൻ വിമുഖത കാട്ടുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവൽക്കരണം നടത്തുവാനും അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി…

നവംബർ ഒന്നു മുതൽ സ്കൂളുകൾ കൂടി തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകാനും നിർദേശമുണ്ട്.. കോവിഡ് കാലത്തെ ഡിജിറ്റൽ അധ്യയനവും, കൂട്ടുകാർ ഇല്ലാതിരുന്നതും കുട്ടികളെ പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.. ഇത് കണക്കിലെടുത്ത് സ്കൂളുകളിലും കോളേജുകളിലും കൗൺസിലർമാർ ഉണ്ടാവണമെന്ന് നിർദേശമുണ്ട്… സ്കൂൾ തുറക്കുമ്പോൾ ആദ്യഘട്ടത്തിൽ യൂണിഫോം നിർബന്ധമാക്കില്ല.. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബസ് സർവീസുകൾ വർധിപ്പിക്കുന്ന കാര്യവും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.. സ്കൂൾ ബസ്സുകളുടെയും കെട്ടിടങ്ങളുടെയും ഫിറ്റ്നസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി..