തൊടുപുഴ. ഇടുക്കിയില്‍ 50കാരനായ ഗൃഹനാഥന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പന്‍ (50) ആണ് മരിച്ചത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും മക്കളും ഏതാനും ദിവസം മുമ്ബ് വീടു വിട്ട് പോയിരുന്നു. തുടര്‍ന്ന് തനിച്ചാണ് ബൈജു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു

ജീര്‍ണിച്ച മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.