അവസാന തീയതി: ഒക്ടോബർ 27.

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു (CRPClerksXI).

2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതേ തസ്തികയിലേക്ക് ജൂലായ് 12 മുതൽ 14 വരെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 7855 ഒഴിവുകളാണുള്ളത്. 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്. മലയാളം ഉൾപ്പെടെ വിവിധ പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ സാധിക്കും

ഒഴിവുകൾ കേരളം: ബാങ്ക് ഓഫ് ഇന്ത്യ3, ബാങ്ക് ഓഫ് മഹാരാഷ്ട്ര13, കാനറാ ബാങ്ക്25, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ29, ഇന്ത്യൻ ബാങ്ക് 40, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്2, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ82.

ലക്ഷദ്വീപ്: കാനറാ ബാങ്ക്4 (ജനറൽ 2, എസ്.ടി. 2), യൂക്കോ ബാങ്ക്1 (ജനറൽ).

മറ്റുസംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകൾ: അന്തമാൻ ആൻഡ് നിക്കോബാർ5, ആന്ധ്രാപ്രദേശ്387, അരുണാചൽ പ്രദേശ്13, അസം191, ബിഹാർ300, ചണ്ഡീഗഢ്33, ഛത്തീസ്ഗഢ്111, ദാദ്ര ആൻഡ് നഗർഹവേലി & ദാമൻ ആൻഡ് ദിയു3, ഡൽഹി 318, ഗോവ59, ഗുജറാത്ത്395, ഹരിയാണ133, ഹിമാചൽ പ്രദേശ്113, ജമ്മു ആൻഡ് കശ്മീർ26, ജാർഖണ്ഡ്111, കർണാടക454, ലഡാക്ക്0, മധ്യപ്രദേശ്389, മഹാരാഷ്ട്ര882, മണിപ്പുർ6, മേഘാലയ9, മിസോറം4, നാഗാലാൻഡ്13, ഒഡിഷ302, പുതുച്ചേരി30, പഞ്ചാബ്402, രാജസ്ഥാൻ142, സിക്കിം28, തമിഴ്നാട്843, തെലങ്കാന333, ത്രിപുര8, ഉത്തർപ്രദേശ്1039, ഉത്തരാഖണ്ഡ്58, പശ്ചിമബംഗാൾ516.

യോഗ്യത കേന്ദ്ര ഗവ. അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ കേന്ദ്ര ഗവ. അംഗീകരിച്ച തത്തുല്യയോഗ്യത. 2021 ഓഗസ്റ്റ് ഒന്നിനോ അതിനുമുൻപോ അവസാന ഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

ഏത് സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്ക് മുൻഗണന ലഭിക്കും.

കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം. അതിന് കംപ്യൂട്ടർ ഓപ്പറേഷൻ/ ലാംഗ്വേജുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/ കോളേജ്/ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.

പ്രായം 2021 ജൂലായ് ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം. അതായത് 02.07.1993നുമുൻപോ 01.07.2001നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.(നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവ് ലഭിക്കും.

വിധവകൾക്കും പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതകൾക്കും ജനറൽ/ ഇ.ഡബ്ല്യു.എസ്.35, ഒ.ബി.സി.38, എസ്.സി., എസ്.ടി.40 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

പരീക്ഷ പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടക്കുക. ഒരുമണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് എന്നീ വിഷയങ്ങൾ. തെറ്റുത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും. കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും അപേക്ഷിച്ചവർക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളവും മാധ്യമമായി തിരഞ്ഞെടുക്കാം. അവസാന തീയതി: ഒക്ടോബർ 27. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും:www.ibps.in