2021 ഒക്ടോബർ 14 വ്യാഴം

🙏 ഇന്ന് മഹാനവമി, വിദ്യാദേവതയുടെ അനുഗ്രഹം തേടി വിദ്യാർത്ഥികൾ പുസ്തകങ്ങൾ പൂജവെച്ചു. ദുർഗ്ഗാഷ്ടമി ദിനമായിരുന്ന ഇന്നലെ വൈകിട്ടാണ് ക്ഷേത്രങ്ങളിലും, വീടുകളിലും പൂജവയ്പ് നടന്നത്.ഇന്ന് ആയുധ പൂജ.

🙏ഭീകരരുമായുള്ള പോരാട്ടത്തില്‍ കാഷ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ സംസക്കാരം ഇന്ന് ജന്മനാടായ കൊട്ടാരക്കര കുടവട്ടൂരിൽ നടക്കും. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു.


സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അന്തിമോപചാരം അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പില്‍ എത്തിച്ചു.
കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ വ്യാഴാഴ്ചയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. രാവിലെ 9.30 ന് കുടവട്ടൂര്‍ എല്‍പിഎസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

🙏 കെ.പി .സി .സി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നേതൃത്വം നൽകിയ പട്ടിക താരിഖ് അൻവറിന് നൽകിയിരുന്നു .ഈ പട്ടിക സോണിയാ ഗാന്ധിക്ക് അൻവർ ഈ പട്ടിക കൈമാറിയിരുന്നു.

🙏 മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ ഇന്ന് തിരഞ്ഞെടുക്കും. പരുമല സെമിനാരി അങ്കണത്തിൽ ചേരുന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.സ്ഥാനാരോഹണത്തീയതിയും ഇന്ന് പ്രഖ്യാപിക്കും.

🙏 ഉത്രവധ കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് സൂരജിനെ ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. ഇപ്പോൾ കൊല്ലം ജില്ലായിലാണ്.ഉച്ചക്ക് ഒരു മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.17 വർഷം തടവും അതിന് ശേഷം ഇരട്ട ജീവപര്യന്തവും 5.85 ലക്ഷം രൂപ ശിക്ഷയും ഇന്നലെ കോടതി വിധിച്ചിരുന്നു.

🙏 സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കേരള, ലക്ഷദ്വീപ് ,കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

🙏പനിയെ തുടർന്നുള്ള ക്ഷീണം മൂലം മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ്ങിന ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു.