13/10/21

പരീക്ഷാഫലം കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസം നടന്ന മൂന്നാം സെമസ്റ്റര്‍ ബി. എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ID)ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി, ബോട്ടണി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്മപരിശോധന അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23.വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ് (2018 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അവസാന തീയതി ഒക്ടോബര്‍ 23

കേരളസര്‍വകലാശാല ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി രണ്ട്, നാല്, ഏഴ് സെമസ്റ്റര്‍ (2013 സ്‌കീം) രണ്ട്, നാല്, അഞ്ച്, ഏഴ് സെമസ്റ്റര്‍ (2008 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2021 ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാവുന്നതാണ്.

പ്രാക്ടിക്കല്‍ പരീക്ഷ കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസത്തില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 138 2(b) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധനയ്ക്ക്

കേരളസര്‍വകലാശാല 2020 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ ടിക്കറ്റുമായി ഒക്ടോബര്‍ 16 മുതല്‍ 25 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ റീവാലുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.ഢ) ഹാജരാകേണ്ടതാണ്.

മേഴ്‌സി ചാന്‍സ്

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 18 മുതല്‍ നടത്താനിരുന്ന ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം)മേഴ്‌സി ചാന്‍സ് 2009 സ്‌കീം/ 20092014 അഡ്മിഷന്‍)ഡിഗ്രി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ ഗവ. ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം, യു.ഐ.ടി,കളക്ടറേറ്റ് പി. ഒ ആലപ്പുഴ എന്നീ പരീക്ഷാകേന്ദ്രങ്ങള്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൈപ്പറ്റേണ്ടതാണ് വൈവാവോസി മാത്രം അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഇ.ജിത സെക്ഷനില്‍ നിന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്.

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം മെയ് 2021 നടത്തിയ ഒന്ന് രണ്ട് സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ മിനി പ്രൊജക്റ്റ്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 20 മുതല്‍ 25 വരെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്ത് വച്ച് നടത്തുന്നതാണ്. ബാച്ച് തിരിച്ചുള്ള വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ ഒക്ടോബര്‍ 26,28 നവംബര്‍ 1, 3 എന്നീ തീയതികളില്‍ നടത്തുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള സെന്റര്‍ ഫോര്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് (2021 – 22) അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്‌സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്‌ടോബര്‍ 25. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍