കെ റെയിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .. പദ്ധതിയുടെ പ്രാഥമിക പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.. പുനരധിവാസത്തിന് ഉൾപ്പെടെ 1383 ഹെക്ടർ ഭൂമി വേണം.. ആരാധനാലയങ്ങൾ, നെൽപ്പാടങ്ങൾ എന്നിവയെ ബാധിക്കാതെയാണ് പദ്ധതിയുടെ രൂപരേഖയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ എൻവയോൺമെന്റ് ആന്റ് ഡവലപ്മെന്റ് സ്ഥാപനം മുഖേനയാണ് കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ പ്രാഥമിക പരിസ്ഥിതി ആഘാത പഠനം നടത്തിയത്.. സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്താൻ ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.

63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ പുനരധിവാസത്തിന് ഉൾപ്പെടെ 1383 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു.. ഇതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ് .. സ്ഥലം ഏറ്റെടുക്കലിന് 13362.32 കോടി രൂപ വേണ്ടിവരും.. ഒരു ഹെക്ടറിന് 9 കോടി രൂപയാണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്.. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ കൂടുതൽ ഭാഗവും കടന്ന് പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

. വീടുകൾ ഉൾപ്പെടെ 9314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും.. പാത കടന്ന് പോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങൾ, പാടങ്ങൾ, കാവുകൾ എന്നിവയെ ബാധിക്കാത്ത തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.. നെൽപ്പാടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കാൻ 88 കിലോമീറ്റർ ദൂരം ആകാശപാത രൂപകൽപ്പന ചെയ്തിട്ടുണ്ട്.. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പബ്ലിക് ഹിയറിംഗ് നടത്തും..


കേന്ദ്രധനമന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയതിനാലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയതെന് മുഖ്യമന്ത്രി മറുപടിയിൽ പറയുന്നു.. എന്നാൽ കേന്ദ്രത്തിന്റെ പദ്ധതി അംഗീകാരത്തിന് ശേഷമേ ഭൂമി ഏറ്റെടുക്കൽ തുടങ്ങു.. പദ്ധതിയുടെ വിശദ രൂപരേഖ കേന്ദ്രത്തിന് സമർപ്പിച്ചെന്നും അന്തിമാനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രേഖാമൂലമുള്ള മറുപടിയിൽ പറയുന്നു