എജ്ജാതി ഹോട്ട്ലുക്ക് ഇപ്പോ സാനിയയുടെ വീഡിയോയും വൈറൽ

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന സിനിമയിലൂടെ ബാലതാരമായി എത്തി പിന്നീട് നായികയായി കൈയ്യടി നേടിയ താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമ ആയിരുന്നു സാനിയ ഇയ്യപ്പൻ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

ഒരുഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ഇയ്യപ്പൻ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമായ സാനിയയും നർത്തകനും നടനുമായ നകുൽ തമ്പിയും ആയി പ്രണയത്തിലായിരുന്നു. പീന്നീട് ആ ബന്ധം തകർന്നു. ഇപ്പോഴും നകുലും താനും നല്ല സുഹൃത്തുക്കളാണെന്നാണ് സാനിയ പറയുന്നത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സാനിയ ഇയ്യപ്പൻ. ലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള സാനിയ എവിടേയും തന്റെ നിലപാട് വ്യക്തമാക്കാൻ മടിക്കാറില്ല. അതുകൊണ്ട് തന്നെ ധാരാളം സൈബർ അറ്റാക്കുകളും ഇരയായിട്ടുണ്ട്. തന്റെ ചിത്രങ്ങൾക്കു വരുന്ന നെഗറ്റീവ് കമന്റുകൾക്ക് ചുട്ട മറുപടി താരം നൽകുന്നുണ്ട്.

എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വൾഗറായി തോന്നുന്നില്ല ഇഷ്ടമായതിനാൽ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ് സിനിമയിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഞാൻ ഡ്രസ്സ് വാങ്ങുന്നത് എനിക്കതിൽ അഭിമാനമാണ്.

എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.നല്ലത് കണ്ടാൽ അത് തുറന്നു പറയാൻ മടിക്കുന്നവരാണ് മലയാളികൾ. താരതമ്യേന വിമർശനം കുറഞ്ഞിട്ടുണ്ട് നല്ല രീതിയിൽ പിന്തുണക്കുന്നവരുമുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഒട്ടും മടികൂടാതെ ഗ്ലാമർ വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ടുകൾ താരം നിരന്തരമായി ചെയ്യാറുണ്ട്.

അതുതന്നെയാണ് മറ്റു നടിമാരിൽ നിന്ന് താരത്തെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിൽ ഇത്രയും ബോൾഡ് ആയ പുതുമുഖ നടി ഉണ്ടോ എന്നുപോലും സംശയമാണ്.

 ഈ അടുത്ത് തന്റെ ശരീരത്തിന്റെ ടാറ്റൂ അഭിമുഖ വേളയിൽ തുറന്നുകാട്ടിയാണ് താരം ഏവരെയും ഞെട്ടിച്ചത്. അവതാരകൻ ആവശ്യപ്പെട്ടപ്പോൾ നെഞ്ചിലേ ടാറ്റൂ ഒട്ടും മടികൂടാതെ തുറന്നുകാട്ടാൻ താരം തയ്യാറായി.

ഒരു കിടിലൻ ഡാൻസർ കൂടിയാണ് താരം. ഡാൻസ് വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ താരം നിരന്തരമായി പങ്ക് വെക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. വെള്ള വസ്ത്രത്തിൽ തകർപ്പൻ ഡാൻസ് ചെയ്യുന്ന താരത്തിന്റെ റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു

ക്വീൻ എന്ന സിനിമയിലൂടെയാണ് താരം മലയാള പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

തുടർന്ന് മമ്മൂട്ടി നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും സാനിയ മികച്ച പ്രകടനം കാഴ്ചവച്ചു.

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായി എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.

Advertisement