ദുബായ്. കേരളാ ഭാഗ്യക്കുറിയുടെ 12കോടി തിരുവോണം ബംപര്‍ഭാഗ്യവാന്‍ ദുബായില്‍. ദുബായില്‍ അബുഹെലില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കുവേണ്ടി സുഹൃത്ത് അഹമ്മദ് എടുത്ത ലോട്ടറിക്കാണ് സമ്മാനമെന്ന് അവകാശവാദം. സെയ്തലവിയെ മാധ്യമപ്രവര്‍ത്തകര്‍ ദുബായില്‍ കണ്ടിരുന്നു.

വിവരം ഇന്നലെ തന്നെ അറിഞ്ഞുവെന്നും മകനും ബന്ധുക്കളും ടിക്കറ്റ് സമര്‍പ്പിക്കുമെന്നുമാണ് സെയ്തലവി പറയുന്നത്. പാലക്കാട്ടുള്ള സുഹൃത്ത് തൃപ്പൂണിത്തുറനിന്നും ടിക്കറ്റ് എടുത്തുവെന്നും ഇതിന്റെ പണം കൊടുത്തുവെന്നും സുഹൃത്ത് വാട്‌സ് ആപില്‍ ടിക്കറ്റ് നമ്പര്‍അയച്ചുവെന്നും സെയ്തലവി പറഞ്ഞു. ടിക്കറ്റ് സമര്‍പ്പിച്ചാലേ ആധികാരികമായി ഇക്കാര്യം ഉറപ്പിക്കാനാവൂ. സ്വന്തമായി വീടുണ്ടാക്കണമെന്നും ജോലി ഉപേക്ഷിക്കില്ലെന്നും സെയ്തലവി പറഞ്ഞു. ദാനധര്‍മ്മങ്ങളും നടത്തും.