കൊച്ചി.കരുവന്നൂർ ബാങ്കിന് സമാനമായ രീതിയിൽ കേസെടുത്തിട്ടുള്ള മുഴുവൻ വിവരങ്ങളും കൈമാറണമെന്ന് പോലീസിനോട് ഇ ഡി ആവശ്യപ്പെട്ടു. സഹകരണ തട്ടിപ്പിൽ കൂടുതൽ കേസുകൾ ഇ ഡി രജിസ്റ്റർ ചെയ്യും

സഹകരണ ബാങ്ക് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾക്കെതിരെ അന്വേഷണം ശക്തമാക്കാനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്ക് തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ഇഡി ശേഖരിച്ചു തുടങ്ങി.
സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഈ ഡിയുടെ പ്രാഥമിക കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കൈമാറണമെന്നാണ് ഇഡി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്. സഹകരണ ബാങ്കുകളിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. സഹകരണ ബാങ്കിലെ പണമിടപാടുകളും വിവരങ്ങളും ഇ ഡി ശേഖരിക്കുന്നുണ്ട്. പോലീസിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. എന്നാൽ ഇ ഡി അന്വേഷണത്തിനായി പോലീസ് വിവരങ്ങൾ നൽകുമോയെന് വ്യക്തമല്ല.