പുന്നമടയിൽ സ്പായിലെ ജീവനക്കാരി ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു

ആലപ്പുഴ. പുന്നമടയിൽ സ്പായിലെ ജീവനക്കാരി ബോട്ടിൽ നിന്ന് കായലിൽ വീണ് മരിച്ചു.തമിഴ്നാട് രാജപാളയം സ്വദേശി ശരണ്യ (34) ആണ് മരിച്ചത്.ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. ഹൗസ് ബോട്ടിൽ സ്പാ ജോലിക്ക് വേണ്ടി എത്തിയതായിരുന്നു ശരണ്യ ഇന്നലെ രാത്രി 12:00 ഓടെയാണ് സംഭവം.പുന്നമട ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയാണ്.ശരണ്യക്കൊപ്പം ആസാം സ്വദേശിനിയായ മറ്റൊരു യുവതിയും ബോട്ടിൽ എത്തിയിരുന്നു.അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു