അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതം

കണ്ണൂര്‍.ചികിത്സാപ്പിഴവ്, അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതം, ഡോക്ടർക്കെതിരെ കേസ് എടുത്ത് പൊലീസ് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായാണ് പരാതി. സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തു. കുട്ടി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെൻറിലേറ്ററിൽ തുടരുകയാണ്. നില ഗുരുതരം